മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാൻഎന്‍റെ മതത്തിൽ തിരഞ്ഞു ; സന ഖാൻ ആത്മീയ ജീവിത്തിലേക്ക്

ടോയ്ലറ്റ് ഏക് പ്രേംകഥ, ജയ്ഹോ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിൽ ഏറെ ആരാധകർ ഉള്ള നായികയാണ് സന ഖാൻ. ഇപ്പോഴിതാ ആരാധകരെ സങ്കടത്തിലാക്കുന്ന ഒരു കുറിപ്പുമായിട്ടാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ എത്തിയിരിക്കുന്നത്. സിനിമ മേഖല പൂർണമായും ഉപേക്ഷിച്ചു ആത്മീയതയുടെ വഴികൾ സ്വീകരിച്ചു എന്നാണ് താരം ആരാധകരെ അറിയിച്ചത്. ഇന്നുമുതൽ ഷോ ബിസ്സിന്റെ ലോകത്തു നിന്നും മാറി ദൈവത്തെ പിന്തുടരാനും മനുഷ്യത്വത്തെ സേവിക്കാനുമാണ് തീരുമാനം എന്നാണ് താരം അറിയിച്ചത്. താരത്തിന്റെ കുറിപ്പിന്റെ പൂർണരൂപം.

‘മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാൻഎന്‍റെ മതത്തിൽ തിരഞ്ഞു. ലോകത്തിലെ ഈ ജീവിതം യഥാർത്ഥത്തിൽ മരണാനന്തര ജീവിതത്തിന്‍റെ നല്ല രീതിയിലാക്കുവാന്‍ വേണ്ടിയാകണമെന്ന് ഞാൻ മനസ്സിലാക്കി. അടിമകൾ തന്‍റെ സ്രഷ്ടാവിന്റെ കല്പനയനുസരിച്ചു ജീവിക്കുകയും സമ്പത്തും പ്രശസ്തിയും തന്റെ ഏക ലക്ഷ്യമാക്കി മാറാതിരുന്നാല്‍ നന്നായിരിക്കുമെന്ന് തിരിച്ചറിഞ്ഞു. അതിനാൽ, ഇന്ന് മുതൽ, ഷോ ബിസ് ജീവിതശൈലിയോട് വിടപറയാനും മാനവികതയെ സേവിക്കാനും എന്‍റെ സ്രഷ്ടാവിന്റെ കൽപ്പനകൾ പാലിച്ച് ജീവിക്കാനും ഞാൻ തീരുമാനിച്ചു. ഒരു സഹോദരി സഹോദരന്മാരും ഇനി തന്നോട് ഷോ ബിസ് മേഖല സംബന്ധിച്ച ജോലികളുമായി ഒന്നും ചോദിക്കരുത്. ഇത് എന്‍റെ ജീവിതത്തിലെ സന്തോഷമുള്ള നിമിഷമാണ്, എനിക്ക് അല്ലാഹു നല്ല വഴി കാണിച്ചുതരട്ടെ എന്ന് ആഗ്രഹിക്കുന്നു’.