മരുന്ന് കേരളത്തിൽ ഉല്പാദിപ്പിക്കും ; കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ തയ്യാറെടുത്ത് സംസ്ഥാനസർക്കാർ

തിരുവനന്തപുരം : രണ്ടാം തരംഗത്തിന് ശേഷം കോവിഡിന്റെ മൂന്നാം തരംഗം എത്തുന്നത്തിന് മുന്നോടിയായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ്. മൂന്നാം തരംഗത്തിന് മുൻപായി പ്രതിരോധ പ്രവർത്തനങ്ങക്കായുള്ള സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവ സംസ്ഥാനത്ത് തന്നെ നിർമ്മിക്കാനുള്ള സാധ്യതകൾ പരിശോധിച്ച് സർക്കാർ.

സുരക്ഷാ ഉപകരണങ്ങൾ കൂടാതെ മരുന്നുകളും സംസ്ഥാനത്ത് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പും വ്യവസായ വകുപ്പും തമ്മിൽ ചർച്ച നടത്തിയതായാണ് വിവരം. രണ്ടാം തരംഗത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ പാളിയതായി വിമർശനം ഉയർന്നിരുന്നു. അതിനാൽ സംസ്ഥാന സർക്കാർ മൂന്നാം തരംഗത്തെ കരുതലോടെയാണ് സമീപിക്കുന്നത്.

  ഇനിയുള്ളത് സാമൂഹിക വ്യാപനത്തിന്റെ ഘട്ടം, സംസ്ഥാനം നീങ്ങുന്നത് അതീവഗുരുതരമായ ഘട്ടത്തിലേക്ക്, സുരക്ഷാ മുൻകരുതലുകളിൽ വിട്ടുവീഴ്ചയില്ല

പിപിഎ കിറ്റ്, ഗ്ലൗസ്, മാസ്ക് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ സംസ്ഥാനത്തിനകത്ത് തന്നെ നിർമ്മിക്കാനായാൽ വലിയ നേട്ടമായിരിക്കുമെന്ന് ആരോഗ്യ വകുപ്പ് കണക്ക് കൂട്ടുന്നു. സംസ്ഥാനത്ത് പത്ത് ശതമാനം മരുന്നുൽപ്പാദനമാണ് നടക്കുന്നത് ബാക്കി വരുന്ന 90 ശതമാനം മരുന്നുകളും അന്യസംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. മരുന്നുല്പാദനം വർധിപ്പിച്ചാൽ നിലവിലെ സാഹചര്യത്തിൽ ആരോഗ്യ മേഖലയ്ക്ക് ഗുണകരമാകുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

Latest news
POPPULAR NEWS