മരുമകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ രാജൻ പി ദേവിന്റെ ഭാര്യ ശാന്തമ്മയെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : മരുമകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ രാജൻ പി ദേവിന്റെ ഭാര്യ ശാന്തമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി മുൻ‌കൂർ ജാമ്യം നൽകിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകാൻ ശാന്തമ്മയ്ക്ക് നിർദേശം നൽകിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായ ശാന്തമ്മയെ പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് രാജൻ പി ദേവിന്റെ മകൻ ഉണ്ണിയുടെ ഭാര്യ പ്രിയങ്കയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃ വീട്ടിൽ പ്രീയങ്ക പീഡനം നേരിട്ടിരുന്നതായി കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ആത്മഹത്യ പ്രേരണകുറ്റം ചേർത്താണ് ഇവർക്കെതിരെ പോലീസ് കേസെടുത്തത്. കേസിലെ ഒന്നാം പ്രതി ഉണ്ണിയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

  ഭർത്താവിന്റെ വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

Latest news
POPPULAR NEWS