മലപ്പുറത്ത് എടിഎം ൽ നിന്നും സാനിറ്റൈസർ മോഷ്ടിച്ച കള്ളനെ തിരക്കി പോലീസ്

മലപ്പുറം : സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചത് മുതൽ കൈകഴുകുന്നതിനായുള്ള സാനിറ്റൈസറിന് അആവിശ്യക്കാർ ഏറെയാണ് സർക്കാർ പരസ്യങ്ങളിലടക്കം സാനിറ്റൈസർ ഉപയോഗിക്കാൻ നിർദേശവും നൽകുന്നുണ്ട്. സാനിറ്റൈസറിന് ആവിശ്യക്കാർ ഏറിയതോടെ വിപണിയിൽ വൻ ഡിമാൻറ് ആണ് സാനിറ്റൈസറിന് എന്നാൽ ഇപ്പോൾ കട്കളിലൊന്നും സാധനം കിട്ടാനില്ലാത്ത ക്ഷാമം നേരിട്ട് കൊണ്ടിരിക്കുന്നു.

കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് ബാങ്ക് എടിഎം പോലുള്ള പൊതു ഇടങ്ങളിൽ ജനങ്ങൾക്ക് ഉപയോഗിക്കാൻ സാനിറ്റൈസർ വയ്ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിലെ എടിഎം കൗണ്ടറിൽ വച്ചിരുന്ന സാനിറ്റൈസർ പോക്കറ്റിലിട്ട് യുവാവ് കടന്ന് കളഞ്ഞിരുന്നു. എറ്റിഎംൽ കയറി സാനിറ്റൈസർ ഉപയോഗിക്കുകയും തുടർന്ന് ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം അതെടുത്ത് പോക്കറ്റിലിട്ട് കടന്നുകളയുകയായിരുന്നു.

  മാനന്തവാടിയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

എന്നാൽ സിസിടിവിയിൽ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിരുന്നു. ക്യാമറയിലെ ദൃശ്യങ്ങൾ പോലീസ് തന്നെ പുറത്ത് വിട്ടിട്ടുണ്ട്. പോലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് വഴിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

Latest news
POPPULAR NEWS