മലപ്പുറത്ത് കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു ; ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി

മലപ്പുറം: സംസ്ഥാനത്ത് ഒരാൾ കൂടി കൊറോണ ബാധിച്ച് മരിച്ചു വീരാന്‍കുട്ടി(85) ആണ്‌ മരിച്ചത്. ഇയാൾ മലപ്പുറം കീഴാറ്റൂര്‍ സ്വദേശിയാണ്. കൊറോണ ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇയാളുടെ ആരോഗ്യനില ഗുരുതരമായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

  യൂണിയൻ പിടിക്കാൻ കെഎസ്‌യു പ്രവത്തകയെ എസ്എഫ്ഐ പ്രവർത്തകർ തട്ടികൊണ്ട് പോയി

ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. വീരാൻകുട്ടി ഏറെക്കാലമായി ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സതേടി വരികയായിരുന്നു. ആദ്യ രണ്ട് ടെസ്റ്റിലും കൊറോണ സ്ഥിരീകരിച്ചിരുന്നു മൂന്നാം ടെസ്റ്റ് റിസൾട്ട് വരാനിരിക്കെയാണ് മരണപ്പെട്ടത്.

Latest news
POPPULAR NEWS