മലയാളത്തിന്റെ പ്രിയ നായിക പങ്കുവെച്ച ബാല്യകാല ചിത്രം കണ്ട് ആരാധകരുടെ ചോദ്യം ആരാ ഇത്

മലയാള സിനിമയിൽ അവസരങ്ങൾ തേടി നിരവധി ആൾക്കാർ എത്താറുണ്ട് അതിൽ ചുരുക്കം ചിലർ സിനിമയിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കാറുമുണ്ട്. അങ്ങനെ ചിരിക്കം ചില ആൾക്കാരിൽ ഒരാളാണ് നിമിഷ സജയൻ. സിനിമയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച താരമാണ് നിമിഷ. വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രം അഭിനയിച്ചു മികച്ച നടിക്കുള്ള കേരള സർക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വരെ കരസ്ഥമാക്കി. മുംബൈയിൽ ജനിച്ചു വളർന്ന നിമിഷ ചെറുപ്പത്തിൽ തന്നെ കല കായിക മേഖലയിൽ സജീവമായിരുന്നു.

മാർഷ്യൽ ആർട്സ്, കൊറിയൻ ആയോധന കലയായ തൈക്കോൻഡോ എന്നിവ ചെറുപ്പത്തിൽ തന്നെ പഠിച്ചിരുന്നു. മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദപഠനം തുടരുന്നതിനിടയിൽ ആണ് തോണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ദിലീഷ് പോത്തൻ ചിത്രത്തിൽ അഭിനയിച്ചത്. ഇതിലെ ശ്രീജ എന്ന കഥാപാത്രം വളരെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിനുശേഷം അജിത്കുമാർ സംവിധാനം ചെയ്ത ഈട, ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. കുപ്രസിദ്ധ പയ്യൻ, ചോല എന്നിവയിലെ അഭിനയത്തിനാണ് സ്റ്റേറ്റ് അവാർഡ് ലഭിച്ചത്. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവച്ചിരിക്കുന്നത്. ചോട്ടു നിമ്മി എന്ന തലക്കെട്ടോടുകൂടിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.