മലയാളികളുടെ പ്രിയ താരമായ മിയ ഇനി അശ്വിന് സ്വന്തം: വിവാഹം ഉടനെ

മലയാളസിനിമയിലെ പ്രിയതാരം മിയ ജോർജ് വിവാഹിതയാവുകയാണ്. വലിയ രീതിയിലുള്ള ആഡംബരങ്ങളില്ലാതെ മിതമായ രീതിയിലാണ് ചടങ്ങുകൾ നടത്തിയത്. നിർമ്മാണ കമ്പനിയുടെ ഉടമയായ കൊച്ചി സ്വദേശി അശ്വിൻ ഫിലിപ്പാണ് മിയയുടെ വരൻ. അശ്വിന്റെ വീട്ടിൽ വെച്ചാണ് കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. സെപ്റ്റംബറോടുകൂടി വിവാഹം നടക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. അൽഫോൻസാമ്മ എന്ന സീരിയലിലൂടെയാണ് താരം ആദ്യമായി മിനിസ്ക്രീനിലേക്ക് എത്തുന്നത്. പിന്നീട് സിനിമയിലേക്കും മറ്റും താരം കടക്കുകയായിരുന്നു. താരത്തിനെ വിവാഹ കാര്യം സംബന്ധിച്ചുള്ള വിവരങ്ങൾ ഇതുവരെ മിയ പുറത്തു പറഞ്ഞിട്ടില്ല. താരം ചേട്ടായീസ്, തിരുവമ്പാടി തമ്പാൻ, ഈ അടുത്ത കാലത്ത്, ഡോക്ടർ ലൗ, തുടങ്ങിയ സിനിമകളിൽ വേഷം ചെയ്തിട്ടുണ്ട്. പൃഥ്വിരാജ് നായക വേഷമണിഞ്ഞ പാവാട എന്ന ചിത്രത്തിലും താരം പ്രാധാന വേഷം അണിഞ്ഞിട്ടുണ്ട്. കൂടാതെ അനാർക്കലി, വിശുദ്ധൻ, റെഡ് വൈൻ, എട്ടേകാൽ സെക്കൻഡ് ഹായ് അയാം ടോണി തുടങ്ങിയ സിനിമകളിലും താരം പ്രധാനവേഷങ്ങൾ അണിഞ്ഞിട്ടുണ്ട്.

Also Read  ശരീരത്തിലെ ചുളിവുകളുടെ ചിത്രം ആരധകർക്കായി പങ്കുവെച്ച് നമിത പ്രമോദ്

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം ലോക്ക് ഡൗൺ സമയത്ത് രഹസ്യമായി നടത്തിയ വിവാഹം നിശ്ചയത്തെ കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് വേണ്ടിയുള്ള ആകാംഷയിലാണ് ആരാധകർ. ലോക്ക് ഡൗൺ ആയതിനാൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് മിതമായ രീതിയിലാണ് താരം വിവാഹനിശ്ചയം നടത്തിയത്. എന്തായാലും താരത്തിന്റെ വിവാഹനിശ്ചയം ആരാധനകളിൽ ഒരുപാട് സന്തോഷം ഉളവാക്കിയിട്ടുണ്ട്.