ബോളിവുഡ് താരം സുശാന്ത് സിംഗ് മ-രണപ്പെട്ടതിന്റെ ദുഃഖത്തിലാണ് ഇന്ത്യൻ സിനിമാലോകം. മുംബൈയിൽ വെച്ച് അദ്ദേഹം ആ-ത്മഹത്യ ചെയ്യുകയായിരുന്നു. നിരവധി പ്രമുഖ നടൻമാർ തങ്ങളുടെ സോഷ്യൽ മീഡിയയിൽ കൂടി സുശാന്തിന് ആദരാഞ്ജലികൾ അര്‍പ്പിച്ചു കൊണ്ട് രംഗത്തെത്തുകയാണ്. മലയാളത്തിലെ സിനിമാ താരങ്ങൾക്കും അദ്ദേഹം ഏറെ പ്രിയപ്പെട്ടവനും സഹായ മനസ്കനുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ആരാധകരും ദുഃഖത്തിലാണ്. കൂടാതെ നിരവധി സേവന പ്രവർത്തങ്ങളും സുശാന്ത് കാഴ്ചവെച്ചിട്ടുണ്ട്. അടുത്തിടെ കേരളത്തിലേക്ക് സഹായം ചെയ്യാൻ താല്പര്യമുണ്ടെന്നു പറഞ്ഞു രംഗത്തെത്തിയയാൾക്ക് ഒരു കോടി രൂപ നൽകുകയും അതിന്റെ വിവരങ്ങൾ സുശാന്ത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
കേരളത്തിലേക്ക് ഭക്ഷണ സാധനങ്ങൾ ഡോണേറ്റ് ചെയ്യാൻ താല്പര്യമുണ്ടെന്നും എന്നാൽ അതിനുള്ള സാമ്പത്തികം തന്റെ കൈയിലില്ലെന്നും ഞാൻ എങ്ങനെ സംഭാവന ചെയ്യുമെന്ന് ബോളിവുഡ് സിനിമാ താരം സുശാന്ത് സിങിനോട് ഒരു ആരാധകൻ ഇൻസ്റ്റാഗ്രാമിൽ കൂടി ചോദിക്കുകയുണ്ടായി. തുടർന്ന് അദ്ദേഹത്തിനു സുശാന്ത് സിംഗ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു:
“താങ്കളുടെ പേരിൽ ഞാൻ ഒരുകോടി രൂപ സംഭാവന നൽകാം. ഞാനിത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയാണ് കാരണം നിങ്ങളാണ് എന്നെ കൊണ്ട് ഇത് ചെയ്യിച്ചത്. വളരെയധികം നന്ദി… എന്നായിരുന്നു സുശാന്ത് സിംഗിന്റെ മറുപടി.