മലയാളികൾ ബീഫ് തങ്ങളുടെ തീന്മേശയിൽ നിന്നും ഉപേക്ഷിച്ചു സസ്യാഹാരം ശീലമാക്കാൻ നിർദ്ദേശവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ ജയറാം രമേശ്. ബീഫ് ആഗോള താപനത്തിനു കാരണമാകുന്നുവെന്നും ആഗോള താപനം കുറയ്ക്കണമെങ്കിൽ ബീഫ് ഉപേക്ഷിച്ചു സസ്യാഹാരത്തിലേക്ക് നിങ്ങൾ മലയാളികൾ വരണമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളീയരുടെ പ്രധാന ആഹാരമാണ് ബീഫ് എന്നത് തനിക്ക് അറിയാമെന്നും പക്ഷെ മാംസാഹാരത്തിൽ അടങ്ങിയിട്ടുള്ള കാർബൺ സസ്യാഹാരത്തിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മുടെ കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യെതിയാനത്തിനെ ചെറുത്ത് തോൽപ്പിക്കാൻ ബീഫിന് കഴിയില്ല, എന്നാൽ സസ്യാഹാരത്തിനാകട്ടെ അതിനുള്ള കഴിവ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കക്കാരെ വെച്ചു നോക്കുമ്പോൾ ഇന്ത്യക്കാരുടെ മാംസാഹാരത്തിന്റെ രീതിയിൽ ഒരുപാട് വ്യത്യാസം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ പൂർവികർ മാംസഭുക്കുകൾ ആയിരുന്നു, എന്നാൽ ജൈന, ബുദ്ധ മതത്തിന്റെ വരവിലാണ് നമ്മളും സസ്യാഹാരത്തിലേക്ക് ഒരുപരിധി വരെ തിരിയാൻ ഇടയാക്കിയതെന്നും ജയറാം രമേശ് പറഞ്ഞു.