മലയാളി പൊളിയല്ലെ ; കൊറോണയെ നേരിടാൻ മുഖമുള്ള മാസ്കുകളും തയ്യാർ

എറണാകുളം ; കൊറോണ വൈറസ് രാജ്യത്ത് ദിനം പ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ ഒരു വർഷമെങ്കിലും ആളുകൾ മാസ്ക് ധരിക്കണമെന്ന് സർക്കാരും ആരോഗ്യ പ്രവർത്തകരും നിർദ്ദേശിച്ചിട്ടുണ്ട്. മാസ്കുകൾക്ക് ആവിശ്യക്കാർ ഏറിയതോടെ മസ്കുകൾ കിട്ടാത്ത സാഹചര്യവും അമിത വില ഈടാക്കുന്ന സാഹചര്യവും നിലനിന്നിരുന്നു. എന്നാൽ പലരും വീടുകളിലും മറ്റും മാസ്ക് നിർമിക്കാൻ തുടങ്ങിയതോടെയാണ് ഇതിന് പരിഹാരമായത്.

എന്തിലും വ്യത്യസ്ത കണ്ടെത്തുന്ന മലയാളികൾ മാസ്കിലും ഇതേ പാത പിന്തുടരുകയാണ്. സ്വന്തം മുഖം പ്രിന്റ് ചെയ്ത മാസ്‌കുകളാണ് ഇപ്പോൾ താരമാകുന്നത്. കൊറോണ വൈറസിനെ നേരിടുന്നതിനൊപ്പം ആളെ തിരിച്ചറിയാനും ഇത്തരം മാസ്കുകൾ ഉപകരിക്കുമെന്നാണ് ഇതിന്റെ മറ്റൊരു സവിശേഷത.

  അഞ്ജന ലൈം-ഗിക പീ-ഡനത്തിന് ഇരയായിട്ടുണ്ടെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌: ശരീരത്തിലെ മു-റിവുകൾ കൂടുതൽ സംശയത്തിലേക്ക്

എറണാകുളം പൂത്തോട്ടയിലെ ചിഞ്ചിലാസ് സ്റ്റുഡിയോയാണ് ഇത്തരത്തിലുള്ള വ്യത്യസ്ത മാസ്കുകൾ നിർമിച്ചു നൽകുന്നത്. ഇതിനോടകം 100 ലധീകം മാസ്കുകൾ പ്രിന്റ് ചെയ്ത് നൽകിയതായും കടയുടമ പറയുന്നു. ഫോട്ടോ നൽകിയാൽ 5 മിനിറ്റിനകം മാസ്കുകൾ നിർമ്മിക്കാൻ സാധിക്കുമെന്നും കടയുടമ വ്യക്തമാക്കി.
mask with face

Latest news
POPPULAR NEWS