ബ്രിട്ടനിൽ മലയാളി യുവതിയെയും കുട്ടികളേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവ് കസ്റ്റഡിയിൽ

ലണ്ടൻ : ദിവസങ്ങൾക്ക് മുൻപ് മലയാളി യുവതിയെയും കുട്ടികളേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബ്രിട്ടൻ കെറ്ററിംഗ്‌ ആശുപത്രിയിലെ നഴ്‌സ് ആയി ജോലി ചെയ്തുവരികയായിരുന്ന കോട്ടയം വൈക്കം സ്വദേശിനി അഞ്ജു (40) മക്കളായ ജാൻവി (4), ജീവ (6) എന്നിവരെയാണ് ദിവസങ്ങൾക്ക് മുൻപ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവും കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശിയുമായ സാജു (52) നെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെയും മക്കളുടെയും മരണം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റുമോർട്ടം റിപോർട്ടകൾ ലഭിച്ചതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പോലീസ് പറയുന്നു. ഒരുവർഷം മുൻപാണ് ഇവർ കുടുംബ സമേതം ബ്രിട്ടനിലെത്തിയത്.

  കടലിൽ നിന്നും ലഭിച്ച ജീൻസ് വിറ്റത് 94 ലക്ഷം രൂപയ്ക്ക്

Latest news
POPPULAR NEWS