മലയാളി വിദ്യാർത്ഥിനിയെ ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മംഗളൂരു : മലയാളി വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് സ്വദേശിനിയും ഒന്നാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനിയുമായ നീന സതീഷ് (19) നെയാണ് കോളേജിലെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഫീസ് അടക്കാൻ വൈകിയതുമായി ബന്ധപ്പെട്ട് കോളേജ് അധികൃതർ നീനയെ ശകാരിച്ചിരുന്നു. ഇതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഹോസ്റ്റലിലെ കുളിമുറിയിൽ ഇന്നലെ രാത്രിയാണ് നീനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷം ആരംഭിച്ചു.

  ഹോട്ടൽ മുറിയിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Latest news
POPPULAR NEWS