മലയാളി വ്‌ളോഗർ റിഫ മെഹ്‌നൂവിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി

ദുബായ് : മലയാളി വ്‌ളോഗർ റിഫ മെഹ്‌നൂവിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയോടെയാണ് ജാഫിലിയയിലെ താമസ സ്ഥലത്ത് ഇരുപത്തിയൊന്ന് കാരിയായ റിഫ മെഹ്‌നൂവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരിയിലാണ് റിഫ ദുബായിലെത്തിയത്. ഭർത്താവിനൊപ്പം ദുബായിൽ താമസിച്ച് വരികയായിരുന്നു.

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപും റിഫ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ആൽബം പാട്ടുകളിലൂടെയാണ് റിഫ ശ്രദ്ധ നേടുന്നത്. തുടർന്ന് യുട്യൂബിൽ ഫാഷൻ,ഫുഡ് തുടങ്ങിയവായുമായി ബന്ധപ്പെട്ട് വ്‌ളോഗ് ചെയ്ത് വരികയായിരുന്നു. ആത്മഹത്യ ചെയ്തതാകാമെന്നാണ്‌ സുഹൃത്തുക്കൾ പറയുന്നത്. എന്നാൽ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം മൃദദേഹം നാട്ടിലെത്തിക്കും.

  വിവാഹസമ്മാനമായി ഭാര്യയ്ക്ക് ചന്ദ്രനിൽ സ്ഥലം വാങ്ങി നൽകി ഭർത്താവ്

ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്ന് ഭർത്താവ് മെഹനവുമായി ചിത്രീകരിച്ച വീഡിയോ റിഫ മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. സുഹൃത്തുക്കളാണ് റിഫയുടെ മരണം പുറം ലോകത്തെ അറിയിച്ചത്. എപ്പോഴും സന്തോഷത്തോടെ കാണുന്ന റിഫയുടെ മരണവാർത്ത ആരാധകരെയും സുഹൃത്തുക്കളെയും ഞെട്ടിച്ചിരിക്കുകയാണ്.

Latest news
POPPULAR NEWS