മലയാള ചിത്രങ്ങളിൽ ഉൾപ്പെടെ അഭിനയിച്ച നൈജീരിയൻ താരത്തെ മയക്ക് മരുന്ന് കൈവശം വെച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു

ബംഗളൂരു : മലയാള ചിത്രങ്ങളിൽ ഉൾപ്പെടെ അഭിനയിച്ച നൈജീരിയൻ താരത്തെ മയക്ക് മരുന്ന് കൈവശം വെച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു. ചെക്വുമെൻ മാൽവിനെയാണ് ബാംഗ്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ടോടെയാണ് താരം അറസ്റ്റിലായത്

മാരക മയക്കുമരുന്നുകളായ എംടിഎംഐ,ഹാഷിഷ് ഓയിൽ എന്നിവ പോലീസ് താരത്തിന്റെ കയ്യിൽ നിന്നും പോലീസ് പിടിച്ചെടുത്തു. എട്ടു ലക്ഷത്തോളം വിലവരുന്ന മയക്കു മരുന്നുകളാണ് താരത്തിന്റെ കയ്യിൽ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.

  മുംബൈയിൽ വീട്ടമ്മയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ; സ്വകാര്യ ഭാഗങ്ങളിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു

മുംബൈയിലെ ന്യുയോർക്ക് ഫിലിം സിറ്റിയിൽ പഠിക്കാനായി നൈജീരിയയിൽനിന്നും മെഡിക്കൽ വിസയിലാണ് താരം ഇന്ത്യയിലെത്തിയത്. പഠനത്തിന് ശേഷം നിരവധി ഇന്ത്യൻ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

Latest news
POPPULAR NEWS