അമൽ നീരദിന്റെ സംവിധാനത്തിൽ മമ്മുട്ടി നായകനാകുന്ന ഭീഷ്മ പാർവ്വത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 24 ന് ചിത്രം തീയ്യറ്ററുകളിൽ എത്തും. ചിത്രത്തിന്റെ സംവിധായകൻ അമൽ നീരദ് തന്നെയാണ് ഭീഷ്മ പാർവ്വത്തിന്റെ റിലീസ് തിയ്യതി പുറത്ത് വിട്ടത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ആരാധകർ വലിയ ആവേശത്തോടെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം ഏറ്റെടുത്തിരിക്കുന്നത്. അമൽ നീരദിന്റെ ഫേസ്ബുക് പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമന്റുമായി എത്തിയിരിക്കുന്നത്. മലയാള സിനിമയുടെ മൂന്നാമത്തെ 100 കോടി, വാ തൈലവാ, തീ, എന്നിങ്ങനെ നീളുന്നു കമെന്റുകൾ.
ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമൽനീരതും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മ പാർവ്വം മമ്മൂട്ടിക്ക് പുറമെ വലിയ താര നിരയാണ് ചിത്രത്തിനുള്ളത്.