മലയാള സിനിമയെ കേരളം കൈവിട്ടു, തമിഴ്‌നാട്ടിലും ആന്ധ്രായിലും തെലുങ്കാനയിലും കർണാടകയിലും അഭയം തേടി പൃഥ്വിരാജ് അടക്കമുള്ള സിനിമ പ്രവർത്തകർ

കൊച്ചി : കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് സിനിമകൾ ചിത്രീകരിക്കാനുള്ള അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ പൃഥ്വിരാജിന്റെ അടക്കം ഏഴോളം സിനിമകളുടെ ചിത്രീകരണം അന്യ സംസ്ഥാനത്തേക്ക് മാറ്റി. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിൽ ആരംഭിച്ചു.

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പാളിയതോടെ കോവിഡിന്റെ രണ്ടാം തരംഗം സംസ്ഥാനത്തെ രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയിൽ അധികവും റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു എന്നാൽ മദ്യവില്പന ശാലകളിൽ നിയന്ത്രണമില്ലാത്തത് പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

  അതെനിക്ക് വേണമെന്ന് വാശിപിടിച്ച കാവ്യാമാധവനോട് സെറ്റിൽ നിന്ന് ഇറങ്ങി പോകാൻ പറഞ്ഞിട്ടുണ്ട് ; തുറന്ന് പറഞ്ഞ് ലാൽ ജോസ്

സംസ്ഥാനത്തെ കടകൾ ഉൾപ്പെടെ തുറക്കുന്നതിൽ നിയന്ത്രണം നടപ്പിലാക്കുകയും മദ്യശാലകളിൽ യഥേഷ്ടം ആളുകൾ കൂടി നിൽക്കാൻ അനുവദിക്കുകയും ചെയ്യുന്നതിനെതിരെ ഹൈക്കോടതിയും സർക്കാരിനെ വിമർശിച്ചിരുന്നു. സിനിമകൾ ചിത്രീകരിക്കാൻ അനുവദിക്കണമെന്ന് ആവിശ്യപ്പെട്ട് ചലച്ചിത്ര സംഘടനകൾ സർക്കാരിനെ സമീപിക്കുകയും സർക്കാർ ചലച്ചിത്ര പ്രവർത്തകരുടെ ആവിശ്യം തള്ളുകയും ചെയ്തതോടെയാണ് മലയാള സിനിമ പ്രവർത്തകർ തമിഴ്‌നാട് ,കർണാടക ,അന്തരപ്രദേശ്‌ , തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളെ ആശ്രയിച്ചിരിക്കുകയാണ്.

Latest news
POPPULAR NEWS