എറണാകുളം : തമിഴ് ചലച്ചിത്രതാരം ജോസഫ് വിജയിയെ ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയും കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തുകയും ചെയ്തിരുന്നു. ഇന്നും വിജയിയെ തെളിവെടുപ്പിനായി വസതിയിൽ എത്തിച്ചതായും വാർത്തകൾ പുറത്ത് വരുന്നു.
കോടികൾ ഒഴുകുന്ന മലയാള സിനിമ മേഖലയിലും ആദായ നികുതി വകുപ്പ് നോട്ടമിട്ടിട്ടുണ്ടെന്നാണ് പുതിയ വിവരം. മലയാള സിനിമ താരങ്ങൾ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ആദായ നികുതി വകുപ്പ് അന്വേഷിക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പല പ്രമുഖ മുൻ നിര താരങ്ങളും നികുതി വെട്ടിപ്പ് നടത്തുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പുതുമുഖ താരങ്ങളെ കേന്ദ്രീകരിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ നടക്കുന്നതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് പുറമെ വൻ ലഹരി മരുന്ന് കൈമാറ്റവും മലയാള സിനിമ മേഖലകളിൽ തകൃതിയായി നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്