മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ട ജാഫറിന് പ്രധാനമന്ത്രിയുടെ പദ്ധതിയിൽ നിന്നും വീട്: ഒടുവിൽ സി കൃഷ്ണകുമാറിന് നന്ദിയറിയിച്ചും വീട്ടിലേക്ക് ക്ഷണിച്ചും ജഫാറും ഉമ്മയും

പാലക്കാട്‌: കാലവർഷ കെടുതിയിൽ വീട് നഷ്ടപ്പെട്ട ജാഫർ പാലക്കാട്‌ നഗരസഭ ഓഫിസിൽ എത്തി വിവരം അറിയിച്ചതിനെ തുടർന്ന് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ധന സഹായം നൽകുകയും വീടുപണിപൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് വീടിന്റെ ഗൃഹപ്രവേശനത്തിനു എത്തണമെന്ന് ജാഫറിന്റെ ഉമ്മ പറയുകയും ചെയ്തു. എന്നാൽ അവിചാരിതമായ ചില കാരണങ്ങളാൽ പോകാൻ സാധിച്ചില്ലെന്നും, തുടർന്ന് ജാഫർ വീട്ടിൽ വന്നു വിളിക്കുകയും ഇന്ന് വീട് സന്ദർശിക്കുകയും ജാഫറിന്റെ ഉമ്മയെ കാണുകയും സന്തോഷം പങ്കുവെച്ചുകൊണ്ട് സി കൃഷ്ണകുമാർ ഫേസ്ബുക്ക് പോസ്റ്റ്‌ ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം

പറക്കുന്നം ജാഫർ കാലവർഷത്തിൽ വീട് തകർന്ന ദുഃഖം പാലക്കാട് നഗരസഭാ ഓഫീസിൽ വന്നു അറിയിച്ചപ്പോൾ pmay പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിക്കാനുള്ള ധനസഹായം നൽകി. അത് ഉപയോഗിച്ച് വീട് പണിപൂർത്തിയായപ്പോൾ അതിന്റെ ഗൃഹപ്രവേശം എന്റെ സാന്നിധ്യത്തിൽ വേണം എന്നാണ് ഉമ്മയുടെ ആഗ്രഹം എന്ന് പറഞ്ഞപ്പോൾ തീർച്ചയായും എത്താം എന്ന് ഉറപ്പു നൽകിയെങ്കിലും ആ ദിവസം അവിചാരിതമായ കാരണങ്ങളാൽ പോകാൻ കഴിഞ്ഞില്ലാ . ജാഫർ ഇന്നലെ വന്നു ഏട്ടൻ ഞങ്ങളുടെ വീട്ടിൽ വന്നാലേ എനിക്കും ഉമ്മക്കും സന്തോഷമാവുകയുള്ളു എന്ന് സ്നേഹപൂർവം പറഞ്ഞപ്പോൾ ഇന്ന് തൃശ്ശൂരിലേക്ക് ഉള്ള യാത്രക്ക് മുൻപ് ജാഫർ വീട്ടിൽ പോയി ഉമ്മ തന്ന ചായ കുടിച്ചു പെരുന്നാളിന് തീർച്ചയായും വരും എന്ന ഉറപ്പു നൽകി.

Also Read  ലെഗിൻസ് ധരിച്ച് സ്കൂളിലെത്തിയ അധ്യാപികയോട് പ്രധാനാധ്യാപിക മോശമായി പെരുമാറിയതായി പരാതി