മസാജിങ്ങിനായി എത്തുന്നവരെ ശരീരം കാണിച്ച് മയക്കും ; സ്പായുടെ മറവിൽ പെൺവാണിഭം നടത്തിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

ഹൈദരാബാദ് : മസാജിംഗ് സെന്ററിന്റെ മറവിൽ പെൺവാണിഭം പത്ത് സ്ത്രീകളടക്കം 22 പേരെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിൽ പ്രവർത്തിക്കുന്ന മൂന്നോളം മസാജിംഗ് സെന്ററുകളിലാണ് ഹൈദരാബാദ് പോലീസ് റെയിഡ് നടത്തിയത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നും യുവതികളെ കൊണ്ട് വന്നാണ് മസാജിംഗ് സെന്ററിന്റെ മറവിൽ പെൺവാണിഭം നടത്തിയിരുന്നത്. ജോലിക്കായി എത്തുന്ന യുവതികളെയും സംഘം പെൺവാണിഭത്തിനായി ഉപയോഗിച്ചതായും പോലീസ് പറയുന്നു. മസാജിംഗിനായി എത്തുന്നവരെ പ്രലോഭിപ്പിച്ചും പെൺവാണിഭ സംഘം പണം തട്ടിയിരുന്നതായും.

  ഇത് രാജ്യത്തിൻറെ പരിപാടി കൂടെ നിൽക്കണം ; രാജ്യത്തെ രാഷ്ട്രീയ നേതാക്കളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി | ജി 20 ഉച്ചകോടി

മസാജിംഗിനായി എത്തുന്നവരെ യുവതികൾ ശരീരം കാണിച്ച് മയക്കുകയും, തുടർന്ന് അത്തരക്കാർക്ക് വേണ്ടി തയ്യാറാക്കിയ മുറികളിൽ വാണിഭം നടത്തുകയാണ് സംഘത്തിന്റെ പതിവ് രീതി. നഗരത്തിലെ പ്രധാന മസാജിംഗ് സെന്ററുകൾക്കെതിരെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റൈഡിൽ നേപ്പാൾ സ്വാദേശികൾ അടക്കമുള്ളവരാണ് അറസ്റ്റിലായത്. പെൺവാണിഭ സംഘത്തിൽ നിന്നും 73000 രൂപയും, 28 മൊബൈൽ ഫോണുകളും, പോലീസ് പിടിച്ചെടുത്തു.

Latest news
POPPULAR NEWS