ശ്രീനഗർ : ജമ്മുകശ്മീരിൽ രാജ്യവിരുദ്ധ മുദ്രാവാക്യം ഉയർത്തി പ്രകടനം നടത്തിയ പതിമൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. ശ്രീനഗർ ജാമിയ മസ്ജിദിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കെത്തിയ യുവാക്കളാണ് രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയത്.
രാജ്യവിരുദ്ധ മുദ്രാവാക്യം ശ്രദ്ധയിൽപെട്ട പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ പതിമൂന്ന് പേരെ കൂടാതെ നിരവധി പേർ പ്രതികളാകുമെന്നും പ്രകടനത്തിൽ പങ്കെടുത്ത എല്ലാവരും ഉടൻ അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രണ്ടായിരത്തിൽ അധീകം പേരാണ് പള്ളിയിൽ പ്രാർത്ഥനയ്ക്കായെത്തിയത്.
മസ്ജിദിലെ പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയ സംഘം രാജ്യവിരുദ്ധ മുദ്രാവാക്യം ഉയർത്തുകയായിരുന്നു. ഇതിന് നേതൃത്വം നൽകിയ പതിമൂന്ന് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം രാജ്യവിരുദ്ധ മുദ്രാവാക്യത്തിന് പിന്നിൽ പാകിസ്ഥാൻ തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു.