കൊച്ചി : രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ കോഴിയോട് ഉപമിച്ച് സിനിമ താരം ഇർഷാദ് അലി. ഫേസ്‌ബുക്ക് പോസ്റ്റിലാണ് മഹാത്മാഗാന്ധിയെ അപമാനിക്കുന്ന തരത്തിൽ താരം പ്രതികരിച്ചത്. ഗാന്ധി മണ്ഡപത്തിൽ കുമ്മനം രാജശേഖരൻ പുഷ്‌പാർച്ചന നടത്തുന്ന ഫോട്ടോയ്ക്ക് കോഴിയുടെ സ്‌മൃതി മണ്ഡപത്തിൽ കുറുക്കൻ പുഷ്പാർച്ചന നടത്തുന്നു എന്ന തലക്കെട്ട് നൽകിയത്.
മഹത്മാ ഗാന്ധിക്ക് പുറമെ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരനെ കുറുക്കനോട് ഉപമിച്ച് അപമാനിക്കുകയും ചെയ്തു. മലയാള സിനിമയിൽ നിന്ന് ഫീൽഡ് ഔട്ട് ആയ താരത്തിന്റെ പ്രവർത്തിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇടത് സഹയാത്രികനായ ഇർഷാദ് അലി ഇപ്പോൾ സിനിമയിൽ സജീവമല്ല.
Irshad Ali यांनी वर पोस्ट केले गुरुवार, ३० जानेवारी, २०२०