മഹാമാരികലത്ത് ആത്മവിശ്വാസവും ആശ്വാസവും പകരാൻ രാമായണപാരായണത്തിന് സാധിക്കുമെന്ന് മോഹൻലാൽ

കൊച്ചി : രാമായണമാസം ആത്മവിശ്വാസവും ആശ്വാസവും പകരട്ടെയെന്ന് മലയാളികളുടെ പ്രിയ താരം മോഹൻലാൽ. കൊറോണ മഹാമാരികലത്ത് രാമായണ പാരായണത്തിലൂടെ അഹംഭാവവും അന്ധകാരവും മാറ്റാൻ സാധിക്കുന്നെന്നും മോഹൻലാൽ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ആത്മജ്ഞാനത്തിൻ്റെ തിരികൊളുത്തി, അഹംഭാവത്തിൻ്റെ അന്ധകാരത്തെ മാറ്റാൻ കർക്കടകത്തിലെ രാമായണപാരായണത്തിലൂടെ സാധിക്കുന്നു. ദുർഘടമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഈ മഹാമാരിക്കാലത്ത്, നമുക്ക് ആത്മവിശ്വാസവും ആശ്വാസവും പകരട്ടെ ഈ രാമായണമാസം എന്ന് മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിച്ചു.

  നയൻ‌താര എന്റെ ഭർത്താവിനെ തട്ടി എടുത്ത് എന്റെ ജീവിതം തകർത്തു അവൾ ശിക്ഷിക്കപ്പെടണം ; റംലത്ത്

Latest news
POPPULAR NEWS