മുംബൈ : മഹാരഷ്ട്രയിലും, മധ്യപ്രദേശിലും ശനിയാഴ്ച രാത്രി ആകാശത്ത് കണ്ട തീ ജ്വാലകൾ ചൈനീസ് റോക്കറ്റിന്റേതാണെന്ന് റിപ്പോർട്ടുകൾ. ചൈനീസ് റോക്കറ്റ് ഭൂമിയിലേക്ക് പതിക്കുന്നതിനിടയിൽ കത്തിയമരുന്നതാണ് തീ ജ്വാലകളായി കണ്ടതെന്നാണ് യുഎസ് ബഹിരാകാശ ശാത്രജ്ഞർ പറയുന്നു. മഹാരാഷ്ട്രയിലും,മധ്യപ്രദേശിലും ആകാശത്ത് തീ ജ്വാലകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായിരുന്നു.
2021 ഫെബ്രുവരിയിൽ ചൈന വിക്ഷേപിച്ച ചാങ് സെങ് 5ബി റോക്കറ്റാണ് കത്തിയമർന്ന് ഭൂമിയിലേക്ക് പതിച്ചത്. ചൈനയുടെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി വിക്ഷേപിച്ച റോക്കറ്റാണ് ഭൂമിയിലേക്ക് പതിച്ചതെന്നും യുഎസ് ബഹിരാകാശ ശാസ്ത്രജ്ഞർ വ്യക്തമാക്കി. ആകാശത്ത് തീ ജ്വാലകൾ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
സാധാരണഗതിയിൽ ഭൂമിയിലേക്ക് പതിക്കുന്ന റോക്കറ്റുകൾ ആകാശത്ത് തന്നെ കത്തിയമരുകയാണ് ചെയ്യാറുള്ളത്. അവശിഷ്ടങ്ങൾ ഒന്നും ഭൂമിയിൽ പതിക്കുകയോ മറ്റെന്തെങ്കിലും അപകടങ്ങൾ ഉണ്ടാക്കുകയോ ചെയ്യാറില്ല. അത്തരത്തിൽ റോക്കറ്റിന്റെ റീ എൻട്രിയാണ് മഹാരാഷ്ട്രയിലും,മധ്യപ്രദേശിലും കാണാനായതെന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
#WATCH | Maharashtra: In what appears to be a meteor shower was witnessed over the skies of Nagpur & several other parts of the state. pic.twitter.com/kPUfL9P18R
— ANI (@ANI) April 2, 2022