മുംബൈ: മഹാരാഷ്ട്രയിലെ മുഴുവൻ കോളേജുകളിലും ദേശീയ ഗാനം നിർബന്ധമാക്കി. വിദ്യാഭ്യാസ മന്ത്രിയായ ഉദയ് സാമന്താണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ മുഴുവൻ കോളേജുകളിലും ഇതുമായി ബന്ധപ്പെട്ട് നിർദേശം നൽകി കഴിഞ്ഞു. വിദ്യാർത്ഥികളിൽ ദേശസ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഇത്തരം തീരുമാനം സർക്കാർ എടുക്കാനിടയായത്.
ഫെബ്രുവരി 19 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ഏകദേശം 15 ലക്ഷത്തോളം വിദ്യാർത്ഥികൾ ദേശീയഗാനം ചൊല്ലിക്കൊണ്ട് പഠനം ആരംഭിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഫെബ്രുവരി 19 ഛത്രപതി ശിവാജിയുടെ ജന്മദിനം കൂടി ആയതുകൊണ്ടാണ് അതെ ദിവസം തിരഞ്ഞെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.