മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട്‌ ചെയ്തത് 4841 കോവിഡ് കേസുകൾ, 192 മ-രണം

മുംബൈ: കഴിഞ്ഞ 24 മണിക്കൂറിൽ 4841 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 192 പേർ മ-രിക്കുകയും ചെയ്തു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 147741 ആയി ഉയർന്നു. ആകെ മ-രണസംഖ്യ 6931 ആയി. മഹാരാഷ്ട്രയിലെ മുംബൈയിൽ രോഗവ്യാപനത്തിന്റെ വ്യാപ്തിയിൽ കുറവുണ്ടെങ്കിലും പാൽഘാർ, താനെ, ഭീവണ്ടി ഔരംഗബാദ്, പൂനെ എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. എന്നാൽ ഏറ്റവും ശ്രദ്ധേയമാകുന്നത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത് 5 കേസുകൾ മാത്രമാണ്.

ഇത് വളരെയധികം ആശ്വാസകരമായ കാര്യമാണ്. തുടക്കത്തിൽ പ്രദേശത്തു വൈറസ് അതിവേഗം പടർന്നു പിടിച്ചെങ്കിലും വൈറസിനെ പിടിച്ചു നിർത്താനായത് വലിയ ആശ്വാസമുണ്ടക്കുന്നുവെന്നു ആരോഗ്യ വകുപ്പ് അറിയിച്ചു. ധാരാവിയിൽ ഇതുവരെ റിപ്പോർട്ട്‌ ചെയ്തിട്ടിട്ടുള്ളത് 2199 കേസുകളാണ്. കോവിഡ് ബാധിച്ചു മരിച്ചത് 2199 പേരാണ്. എന്നാൽ ഏറ്റവും അധികം ശ്രദ്ധേയമാകുന്നത് കഴിഞ്ഞ ഒരാഴ്ച്ച കാലയളവിൽ ധാരാവിയിൽ ഒരു കോവിഡ് മര-ണംപോലും റിപ്പോർട്ട്‌ ചെയ്തിട്ടില്ല എന്നുള്ളതാണ്. ധാരാവിയിൽ 2199 രോഗികളിൽ 1100 പേർ ഹോസ്പിറ്റൽ വിട്ടു. നിലവിലെ സ്ഥിതിയിൽ ധാരാവിയിലെ രോഗബാധിതരുടെ എണ്ണം 1018 ആണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Also Read  ജയ് ഹിന്ദ് എന്ന ആഹ്വാനത്തിന് സമാനമാണ് ജയ് ശ്രീറാം ; മമത ബാനർജിയുടെ അസഹിഷ്ണുത അപലപനീയമാണെന്നും നേതാജി സുബാഷ് ചന്ദ്രബോസിന്റെ കൊച്ചുമകൻ