മഹാരാഷ്ട്രയിൽ രണ്ടു സന്യാസിമാരെ കൊ-ലപ്പെടുത്തി: സംസ്ഥാനത്ത് സന്യാസിമാരുടെ കൊ-ലപാതകം വർധിച്ചുവരുന്നു

മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും സന്യാസിമാരെ കൊ-ലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാൻഡെസ് ജില്ലയിലാണ് സംഭവം നടന്നത്. സന്യാസി ആശ്രമത്തിനകത്ത് ബാലബ്രഹ്മചാരി ശിവാചാര്യയുടെ ശിക്ഷ്യനെയും കൂടാതെ ആശ്രമത്തിനു പുറത്ത് ഭഗവാൻ ഷിൻഡെയുടെയും മൃ-തദ്ദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. പുലർച്ചെ മൂന്ന് മണിയോടു കൂടിയാണ് കൊ-ലപാതകം നടന്നതെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. ആശ്രമത്തിൽനിന്നും ഒന്നരലക്ഷം രൂപയോളം വരുന്ന വസ്തുവകകൾ നഷ്ടപ്പെട്ടതായും പറയുന്നു.

  യുവതിയെ ബലാത്സംഗം ചെയ്ത് കഴുത്തറത്ത് കൊന്ന മൂന്ന് പേർക്ക് വധശിക്ഷ വിധിച്ചു കോടതി

ആശ്രമത്തിൽ നിന്നും പുലർച്ചെ ശബ്ദം കേട്ടതിനെ തുടർന്ന് ഓടിയെത്തിയ സ്ഥലവാസികളാണ് കാര്യം പോലീസിനെ അറിയിച്ചത്. മഹാരാഷ്ട്രയിലെ പാൽഘറിൽ കഴിഞ്ഞ മാസം രണ്ടു സന്യാസിമാരെ ആൾക്കൂട്ടം മ-ർദ്ദിച്ച് കൊ-ലപ്പെടുത്തിയിരുന്നു. സംഭവത്തിൽ മഹാരാഷ്ട്രയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നു വന്നിരുന്നു. കർണാടകയിൽ നിന്നും മഹാരാഷ്ട്രയിൽ എത്തി ആശ്രമം സ്ഥാപിച്ച് കഴിയുകയായിരുന്നു മ-രിച്ച ബാല ബ്രഹ്മചാരി ശിവാചാര്യ.

Latest news
POPPULAR NEWS