മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം ; മകൾ ആദ്യാക്ഷരം കുറിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് ദിലീപ്

കൊച്ചി : മകൾ മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് ദിലീപ്. ഫേസ്ബുക്കിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അവണംകോട് സരസ്വതി ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങ് നടന്നത്.

dileep kavya

” ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം ” ചിത്രങ്ങൾക്കൊപ്പം താരം ഫേസ്‌ബുക്കിൽ കുറിച്ചു.

  ഞാൻ ആദ്യമായിട്ടാ ഗോൾഡ് ചെയ്യുന്നത് ; വിമർശനങ്ങൾക്ക് മറുപടിയുമായി അൽഫോൺസ് പുത്രൻ

Latest news
POPPULAR NEWS