Tuesday, December 5, 2023
-Advertisements-
KERALA NEWSമഹാ മനുഷ്യ സ്നേഹി ആയിരുന്ന ടിപ്പുവിന്റെ മതേതരത്വ കൂടുതൽ കൊണ്ട് ഗുരുവായൂരപ്പന് വരെ 18 കൊല്ലം...

മഹാ മനുഷ്യ സ്നേഹി ആയിരുന്ന ടിപ്പുവിന്റെ മതേതരത്വ കൂടുതൽ കൊണ്ട് ഗുരുവായൂരപ്പന് വരെ 18 കൊല്ലം അമ്പലപ്പുഴയിലേക്ക് മാറി താമസിക്കേണ്ടി വന്നിട്ടുണ്ട് എന്ന് എത്ര പേർക്കറിയാം: ശങ്കു ടി ദാസ് എഴുതുന്നു

chanakya news
-Advertisements-

ക്ഷേത്രത്തിലെ ബോര്‍ഡില്‍ എഴുതിയിരിക്കുന്ന സത്യം വായിക്കാം…  AD 1783 ൽ ടിപ്പു സുൽത്താന്റെ പടയോട്ടകാലത്തു ഗുരുവായൂർ ക്ഷേത്രവും ആക്രമിക്കപ്പെടും എന്ന ഭയത്താൽ ശ്രീ ഗുരുവായൂരപ്പന്റെ വിഗ്രഹം ഗുരുവായൂരിൽ നിന്നും ചെമ്പകശേരി (അമ്പലപ്പുഴയ്ക്ക്) ക്ക് കൊണ്ടുവരികയും രാജാവിന്റെ കല്പനപ്രകാരം തെക്കേ മഠത്തിൽ ഒരു അമ്പലം പണിയിച്ചു പ്രതിഷ്ഠിക്കുകയും ചെയ്തു. AD 1800 നോട്‌ അടുത്ത് വിഗ്രഹം തിരിച്ചു ഗുരുവായൂരിലേക്ക് കൊണ്ടുപോയതായും കരുതപ്പെടുന്നു. ഇവിടുത്തെ വിശിഷ്ട നൈവേദ്യമായ പാൽപായസം ഭുജിക്കുവാൻ എന്നും ഉച്ചപൂജ സമയത്ത് ശ്രീ ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ എത്തുന്നുവെന്നും വിശ്വസിക്കുന്നു.

-Advertisements-

ടിപ്പു സുൽത്താനെ വാഴ്ത്തുന്നവർ മനസിലാക്കേണ്ട ഒരുപാട് സത്യങ്ങളുണ്ട്. അതിലെ ഒരു ഏട് മാത്രമാണ് ഗുരുവായൂർ ക്ഷേത്രത്തിനു വരെ നേരിടേണ്ടി വന്ന അവസ്ഥ. ഇതുപോലെ നൂറ്കണക്കിന് ആർക്കും അറിയാത്ത സത്യങ്ങൾ മൂടി കിടക്കുന്നതേയുള്ളു…

ശങ്കു ടി ദാസിന്റെ കുറിപ്പ് വായിക്കാം: മഹാ മനുഷ്യ സ്നേഹി ആയിരുന്ന ടിപ്പുവിന്റെ മതേതരത്വ കൂടുതൽ കൊണ്ട് ഗുരുവായൂരപ്പന് വരെ 18 കൊല്ലം അമ്പലപ്പുഴയിലേക്ക് മാറി താമസിക്കേണ്ടി വന്നിട്ടുണ്ട് എന്ന് എത്ര പേർക്കറിയാം! അമ്പലപ്പുഴ ക്ഷേത്രത്തിൽ ഇപ്പോഴും ഗുരുവായൂർ നടയും, സങ്കല്പത്തിൽ പൂജയും, ഉച്ചക്ക് നേദ്യവും ഉണ്ട്.

കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഗ്യാൻ വാപി എന്നൊരു കിണറുണ്ടല്ലോ.
ക്ഷേത്രം തകർക്കാൻ വന്ന ഔറംഗസേബിന്റെ സൈനികരിൽ നിന്ന് മൂർത്തീ വിഗ്രഹത്തെ രക്ഷിക്കാൻ ക്ഷേത്രത്തിലെ മുഖ്യ പൂജാരി ജ്യോതിർലിംഗം കയ്യിലെടുത്ത് ആ കിണറിലേക്കാണ് എടുത്ത് ചാടി ജീവൻ വെടിഞ്ഞത്.
വർഷങ്ങൾക്ക് ശേഷം കിണർ വറ്റിച്ചു വിഗ്രഹം കണ്ടെടുത്ത് വീണ്ടും പ്രതിഷ്ഠിക്കുകയായിരുന്നു. കാശി ക്ഷേത്രം തകർത്ത ശേഷം ഔറംഗസേബ് അവിടെ പണിഞ്ഞ ഗ്യാൻ വാപി പള്ളി അധിനിവേശത്തിന്റെ അടയാളമായി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

ഔറംഗസേബിനെ വരെ മതേതരനാക്കുന്ന നമ്മുടെ ആധുനിക ചരിത്രത്തിനെതിരെ സാക്ഷ്യം പറയുന്നത് കാശിയിലെയും അയോധ്യയിലെയും മധുരയിലെയും സോംനാഥിലെയും ഒക്കെ ക്ഷേത്ര മൂർത്തികൾ തന്നെയാണ്. ടിപ്പുവിന്റെ കാര്യത്തിൽ അങ്ങനെ ചിലത് പറയാൻ കേരളത്തിൽ ഗുരുവായൂരപ്പനുണ്ട്.

മഹാ മനുഷ്യ സ്നേഹി ആയിരുന്ന ടിപ്പുവിന്റെ മതേതരത്വ കൂടുതൽ കൊണ്ട് ഗുരുവായൂരപ്പന് വരെ 18 കൊല്ലം അമ്പലപ്പുഴയിലേക്ക് മാറി…

Sanku T Das यांनी वर पोस्ट केले शनिवार, १ फेब्रुवारी, २०२०

-Advertisements-