മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് പ്രതികരണവുമായി ഭാര്യ സാക്ഷി

മുൻ ക്രിക്കറ്റ് ക്യാപ്റ്റനായ മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കൽ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ധോണിയുടെ വിരമിക്കലിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും നിരവധി ആളുകളാണ് വൈകാരികമായ രീതിയിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോൾ സാക്ഷി ധോണിയും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഹൃദയത്തിന്റെ ഇമോഞ്ചിയും തൊഴുകയ്യോടെ നിൽക്കുന്ന ഇമോഞ്ചിയും നൽകിക്കൊണ്ടാണ് സാക്ഷി പ്രതികരിച്ചിരിക്കുന്നത്. ധോണിയോടുള്ള ആദരവും സ്നേഹവും പ്രകടമാക്കുന്ന തരത്തിൽ ഹൃദയത്തിന്റെ ഇമോഞ്ചിയും. ധോണി ആരാധകർക്കുള്ള നന്ദിയാണ് തൊഴുകൈ എന്നാണ് സാക്ഷിയുടെ പ്രതികരണത്തിൽ നിന്നും മനസ്സിലാകുന്നത്. ധോണിക്കൊപ്പം എപ്പോഴും കാണാറുള്ള ഒരു മുഖം തന്നെയാണ് ഭാര്യ സാക്ഷിയുടെത്.

Also Read  കൊറോണ പ്രതിരോധ പ്രവർത്തനത്തിന് ധോണി നൽകിയത് വെറും അഞ്ച് ലക്ഷം രൂപ സോഷ്യൽ മീഡിയയിൽ പൊങ്കാല

സാക്ഷി പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ കൂടി ആരാധകരുമായി ഏറെ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. തനിക്കെതിരെയുള്ള വിമർശനങ്ങളിൽ പ്രതിരോധം തീർത്തുകൊണ്ട് രംഗത്തെത്താറുള്ള സാക്ഷി ധോണിയുടെ വിരമിക്കൽ വാർത്തകളോട് വളരെ ലളിതമായ രീതിയിലാണ് പ്രതികരിച്ചിരിക്കുന്നത്. ധോണിയുടെ വിരമിക്കൽ സംബന്ധിച്ചുള്ള കാര്യം ഇന്നലെ വൈകിട്ടോടെയാണ് ഇൻസ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചത്. ഏതാണ്ട് പതിനഞ്ച് വർഷത്തോളം ഇന്ത്യയ്ക്കുവേണ്ടി കളിച്ച താരത്തിന് ഇതാണ് വിരമിക്കാനുള്ള സമയം എന്നും ധോണി വ്യക്തമാക്കിയിരിക്കുന്നു.