മാതാവിനെ കഴുത്തറത്തു കൊ-ലപ്പെടുത്തിയ മകൻ ദൃശ്യങ്ങൾ വാട്സാപ്പിൽ പ്രചരിപ്പിച്ചു: മകന്റെ മൊഴി പുറത്ത്

ചെങ്ങനാശ്ശേരി: മദ്യലഹരിയുടെ പുറത്ത് ചങ്ങനാശ്ശേരിയിൽ മകൻ മാതാവിനെ കഴു-ത്തറുത്ത് കൊ-ന്ന സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. മാതാവിനെ കൊ-ലപ്പെടുത്തിയശേഷം അതിന്റെ ദൃശ്യങ്ങൾ ഫാമിലി വാട്സപ്പ് ഗ്രൂപ്പിലേക്ക് അയച്ചതായും പറയുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് തൃക്കൊടിത്താനം അമര കന്യാകോണിൽ കുഞ്ഞന്നാമ്മ കൊ-ല്ലപ്പെടുന്നത്. പോലീസ് ചോദ്യംചെയ്യലിൽ നിതിൻ പറയുന്നത് ഇങ്ങനെയാണ്. ശനിയാഴ്ച രാത്രിയിൽ മദ്യവും പൊറോട്ടയും വാങ്ങി വീട്ടിലേക്ക് വന്നു, എന്നാൽ ഇത് മാതാവിന് ഇഷ്ടപ്പെടാഞ്ഞതിനെ തുടർന്ന് എടുത്ത് എറിഞ്ഞതായി പറയുന്നു. തുടർന്ന് ചുറ്റിക എടുത്തുകൊണ്ടുവന്ന് തന്നെ മാതാവ് മർദിച്ചതായും കത്തി കൊണ്ട് വെ-ട്ടിയതായും പറയുന്നു.

എന്നാൽ വേദന സഹിക്കാനാവാതെ വന്നതിനെത്തുടർന്ന് കത്തി പിടിച്ചുവാങ്ങി മാതാവിന്റെ കഴു-ത്തറുത്ത് കൊ-ലപ്പെടുത്തുക ആയിരുന്നുവെന്നും മകൻ പൊലീസിൽ മൊഴി നൽകി. മര-ണശേഷം മാതാവിന്റെ സഹോദരനെ വിളിച്ച് കാര്യം അറിയിച്ചു. എന്നാൽ വീടിന്റെ ഗ്രില്ല് പൂട്ട് ചാവി മാതാവ് നേരത്തെ തന്നെ ഒളിപ്പിച്ചുവെച്ച വരുന്നതിനാൽ പുറത്തുകടക്കാനായില്ലന്ന് നിധിൻ പറയുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരം അനുസരിച്ച് അതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. മാതാവും മകനും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. കുഞ്ഞന്നാമ്മ ഭർത്താവുമായി ഏറെക്കാലമായി പിരിഞ്ഞു കഴിയുകയായിരുന്നു. ഒരു മകൻ വിദേശത്ത് ജോലി ചെയ്യുകയാണ്.

Also Read  കാസര്‍കോട് ജില്ലയില്‍ പൂർണ ലോക്ക് ഡൗണ്‍ ; മറ്റ് ജില്ലകളിൽ ഭാഗീകം

മൂന്നുമാസം മുമ്പാണ് നിധിൻ വിദേശത്തുനിന്നും നാട്ടിലെത്തിയത്. ഇവർക്ക് അയൽവാസികളും ബന്ധുക്കളുമായി വലിയ രീതിയിലുള്ള സമീപനം ഇല്ലെന്നാണ് പറയുന്നത്. ആയതിനാൽ പകൽപോലും വീടിന്റെ വാതിലുകളും ഗ്രില്ലും താഴിട്ടുപൂട്ടി ഇടുകയാണ് ചെയ്യാറുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് നിധിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കുഞ്ഞന്നാമ്മയുടെ സംസ്കാരം നടത്തി. തലയ്ക്കും കഴുത്തിനും ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയിരുന്നു.