മാതാവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവേ പിക്കപ്പ് വാൻ ഇടിച്ച് നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

മലപ്പുറം : മാതാവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവേ പിക്കപ്പ് വാൻ ഇടിച്ച് നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ഗുരുവായൂർ സ്വദേശി റഹീമിന്റെ മകൾ ഹയ (13) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് മാതാവ് സുനീറയ്‌ക്കൊപ്പം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടത്തിൽപെട്ടത്. ചങ്ങരംകുളത്തെ ബാങ്കിലേക്ക് പണവുമായി പോകുകയായിരുന്ന പിക്കപ്പ് വാൻ ഹയയും മാതാവും സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

  പ്രണയം നിരസിച്ച പെൺകുട്ടിയെ തട്ടികൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ സുനീറയേയും ഹയയേയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഹയയുടെ ജീവൻ രക്ഷിക്കാനായില്ല. സുനീറ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

Latest news
POPPULAR NEWS