മാതാവിന്റെ ആദ്യ വിവാഹത്തിലെ മകനെ കാണാൻ പോയി ; പതിമൂന്ന് വയസുകാരനെ ക്രൂരമായി മർദിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കൊല്ലം : പതിമൂന്ന് വയസുകാരനെ ക്രൂരമായി മർദ്ധിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ സ്വദേശി നാസറുദ്ധീൻ ആണ് അറസ്റ്റിലായത്. മർദ്ധിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പോലീസ് കേസെടുത്തത്.

മർദ്ദനമേറ്റ കുട്ടിയെ വയറ്റിലും മുഖത്തും പരിക്കേറ്റ നിലയിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവിന്റെ ആദ്യ വിവാഹത്തിലുള്ള മകനെ കാണാൻ പോയെന്നാരോപിച്ചാണ് പതിമൂന്ന് വയസുകാരനെ നാസറുദ്ധീൻ ക്രൂരമായി മർദിച്ചത്. മർദ്ദനത്തിൽ നിന്നും രക്ഷനേടാൻ കുട്ടി അടിക്കല്ലേ വാപ്പ എന്ന് പറഞ്ഞ് കരയുന്നതും മറ്റുള്ളവർ തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

  അനുമതിയില്ലാതെ മാർച്ച് നടത്തിയതിന് കെപി ശശികല ടീച്ചർക്കെതിരെ പോലീസ് കേസെടുത്തു

ദൃശ്യങ്ങൾ വൈറലായതോടെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു. മകനെ മർദ്ധിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് നൽകുമെന്ന് പറഞ്ഞതിന് ശേഷമാണ് കുട്ടിയെ മർദ്ധിക്കുന്നതിൽ നിന്നും പിതാവ് നാസറുദ്ധീൻ പിന്മാറിയത്.

Latest news
POPPULAR NEWS