മാതാവ് കാമുകനുമായി തന്റെ മകളും ഭർത്താവും താമസിക്കുന്ന വീട്ടിൽ ലോക്ക് ഡൗൺ സമയത്ത്: മകൾ ഭർത്താവിനെ ഉപേക്ഷിച്ചു മാതാവിന്റെ കാമുകനൊപ്പം ഒളിച്ചോടി

മാതാവ് കാമുകനുമായി തന്റെ മകളും ഭർത്താവും താമസിക്കുന്ന വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു. എന്നാൽ ഒരാഴ്ച്ച കഴിഞ്ഞപ്പോൾ മാതാവിന്റെ കാമുകനൊപ്പം മകൾ ഒളിച്ചോടുകയുണ്ടായി. സംഭവം നടന്നത് ബിഹാറിലെ മധേപുരയിൽ. അഞ്ചു വർഷങ്ങൾക്ക് മുൻപ് ശ്രീദേവി താക്കൂർ എന്ന പെൺകുട്ടിയുടെ മാതാവായ കൗസല്യ തന്റെ ഭർത്താവിനെ ഉപേക്ഷിച്ചു തന്നെക്കാൾ പത്തു വയസ് ചെറുപ്പമായ യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നു. സംഭവം നടന്നു ഒരു മാസത്തിനു ശേഷം മകൾ ശ്രീദേവിയും അവാൽവാസിയായ മുന്ന യാദവിനൊപ്പം ഒളിച്ചോടുകയായിരുന്നു. മുന്നയ്ക്കും ശ്രീദേവിയ്ക്കും നാല് വയസ് പ്രായമുള്ള ഒരുപെൺകുട്ടിയുമുണ്ട്.

ശ്രീദേവിയുടെ മാതാവ് കൗസല്യയും കാമുകൻ അങ്കിത്തും മറ്റൊരു സ്ഥലത്തേക്ക് മാറി വാടക വീട്ടിൽ താമസിക്കുകയായിരുന്നു. എന്നാൽ ലോക്ക് ഡൗൺ സമയത്തു ശ്രീദേവിയും ഭർത്താവും താമസിക്കുന്ന വീട്ടിലേക്ക് കൗസല്യയും കാമുകനും വരികയും കൗസല്യയുടെ കാമുകൻ അങ്കിത് ശ്രീദേവിയുമായി അടുപ്പം നടിക്കുകയും നാല് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചു ശ്രീദേവി അങ്കിത്തിനൊപ്പം കടന്നു കളയുകയായിരുന്നു.

  ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മൂലം രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം കുറഞ്ഞെന്ന് കേന്ദ്രസർക്കാർ

മുന്ന യാദവും നാല് വയസ് പ്രായമുള്ള കുട്ടിയും ശ്രീദേവിയുടെ മാതാവ് കൗസല്യയും മാത്രമാണ് ഇപ്പോൾ വീട്ടിലുള്ളത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അങ്കിതിനെയും ശ്രീദേവിയെയും കണ്ടുപിടിക്കുന്ന കാര്യവും ബുദ്ധിമുട്ടിലായിരിക്കുകയാണ്. അങ്കിതിന്റെ ഫോണും സ്വിച്ച് ഓഫ്‌ ചെയ്തിരിക്കുകയാണ്. സംഭവത്തിൽ പോലീസിനെയും ഗ്രാമ പ്രമുഖനെയും മുന്ന യാദവ് വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Latest news
POPPULAR NEWS