മാധ്യമ ചോദ്യങ്ങളെ പോലും അറപ്പോടെ അകറ്റി നിർത്തി തന്റെ ഗർവ്വിൽ ദഹിപ്പിക്കാൻ ശ്രെമിക്കുന്ന നീക്കം ഇതൊന്നും ഒരു കമ്മ്യൂണിസ്റ്റ് ഭരണാധികാരിക്ക് ചേർന്നതല്ല ; അരുൺ ഗോപി

മുഖ്യമന്ത്രിയെയും അഭിനവ കമ്മ്യൂണിസ്റ്റുകാരെയും വിമർശിച്ച് സംവിധായകൻ അരുൺഗോപി. അഭിപ്രായം പറഞ്ഞാൽ തെറി വിളിക്കുന്നവരോട് താൻ കമ്മ്യുണിസ്റ്റ് തന്നെയാണ് അത് തുറന്ന് പറയാൻ മടിയില്ല പക്ഷെ പാവപ്പെട്ടവന്റെ സങ്കടത്തിന് പരിഹാരം കാണുന്നവരാണ് കമ്മ്യൂണിസ്റ്റെന്നാണ് കരുതിയത് പക്ഷെ ആ അറിവിന് തിരിച്ചടി കിട്ടികൊണ്ടിരിക്കുകയാണെന്നും അരുൺ ഗോപി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

അരുൺഗോപിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

അഭിപ്രായ സ്വാതത്ര്യത്തിൽ തന്റേതായ രാഷ്ട്രീയം അല്ല പറയുന്നതെങ്കിൽ തെറിപ്പൂരം നടത്തുന്നവരോട് ഒന്നുമാത്രം…. ഞാൻ ഒരു കമ്മ്യൂണിസ്റ്കാരൻ തന്നെയാണ്… അത് തുറന്നു പറയാൻ ഒരു മടിയുമില്ലാത്തവൻ, അതുകൊണ്ടു തന്നെയാണ് എന്റെ രാഷ്ട്രീയം പറയാനും അഭിപ്രായം പറയാനും എനിക്ക് മടി ഇല്ലാത്തതും…

ഇന്നാട്ടിലെ ഭരണത്തിൽ ഒളിച്ചുകടത്തി നേടാൻ ശ്രെമിക്കുന്ന ഭരണാധികാരികളുടെ ദാർഷ്ഠ്യം, മാധ്യമ ചോദ്യങ്ങളെ പോലും അറപ്പോടെ അകറ്റി നിർത്തി തന്റെ ഗർവ്വിൽ ദഹിപ്പിക്കാൻ ശ്രെമിക്കുന്ന നീക്കം ഇതൊന്നും ഒരു കമ്മ്യൂണിസ്റ്റ് ഭരണാധികാരിക്ക് ചേർന്നതല്ല… പാവപ്പെട്ടവന്റെ സങ്കടങ്ങൾക്കു പരിഹാരം നല്കാൻ കഴിയുന്ന പ്രേത്യേശാസ്ത്രം കമ്മ്യൂണിസ്റ്റുകാരന്റെ ചോരയിലുണ്ടെന്ന തിരിച്ചറിവ് തന്നെയാണ് എന്നിൽ കമ്മ്യൂണിസം ജനിക്കാൻ കാരണം…! ആ തിരിച്ചറിവിന് അടി കിട്ടുമ്പോൾ മിണ്ടാതിരിക്കാൻ കഴിയുന്നില്ല…!! അതിന്റെയൊക്കെ പേരിൽ നിശ്ശബ്ദനാക്കി തൂക്കിലേറ്റാൻ ശ്രെമിക്കുന്നവരോട് നിങ്ങൾ ഇല്ലാതാക്കാൻ ശ്രെമിക്കുന്നതിന്റെ പേരാണ് കമ്മ്യൂണിസം
ലാൽസലാം