മാധ്യമ പ്രവർത്തകന്റെ മേശപ്പുറത്തു ഒസാമ ബിൻലാദന്റെ പാവ: ചോദിച്ചപ്പോൾ പറഞ്ഞ മറുപടിയിങ്ങനെ

എൻ ഡി ടി വിയുടെ സീനിയർ ഡയറക്ടറായ വിഷ്ണു സോം ഒരു പരിപാടി ചെയ്തപ്പോൾ അദ്ദേഹത്തിന്റെ മേശപ്പുറത്തിരുന്ന ഒസാമ ബിൻലാദന്റെ പ്രതിമയാണ് ആൾക്കാർ ശ്രദ്ധിച്ചത്. ഒടുവിൽ അബദ്ധം പറ്റിയത് അറിഞ്ഞപ്പോൾ അയാൾ പറഞ്ഞത് മോസ്കിൽ നിന്നും വാങ്ങിയ പാവയാണെന്നും പേപ്പർ വെയിറ്റായി വെയ്ക്കാൻ മാത്രമേ ഉപയോഗിക്കുന്നുവുള്ളന്നാണ്. സംഭവത്തെ പൊളിച്ചടുക്കികൊണ്ട് ശ്രീജിത്ത്‌ പണിക്കർ എഴുതുന്നു.

എൻഡിടിവി സീനിയർ എഡിറ്റർ വിഷ്ണു സോം ഒരു പരിപാടി ചെയ്തതാണ്. പക്ഷെ പരിപാടിയേക്കാൾ ശ്രദ്ധ നേടിയത് അദ്ദേഹത്തിന്റെ മേശപ്പുറത്ത് ഇരുന്ന ഒസാമ ബിൻ ലാദന്റെ പാവയാണ്. അതെന്തിനാണ് അവിടെ വെച്ചിരിക്കുന്നത് എന്ന് ആൾക്കാർ ചോദിച്ചപ്പോൾ സോം മറുപടിയുമായി എത്തി. മോസ്കോയിൽ നിന്നും വാങ്ങിയ പാവയാണത്രേ. അതിനോട് പ്രത്യേകിച്ച് താല്പര്യം ഒന്നും ഇല്ലത്രേ. ഇത് പേപ്പർ വെയ്റ്റായി മാത്രമേ ഉപയോഗിക്കുന്നുള്ളത്രേ!

  വിഴിഞ്ഞം സംഘർഷം ; കേന്ദ്രസേന വരുന്നത് ഭരണകൂട പരാജയത്തിന്റെ തെളിവെന്ന് ഫാദർ യൂജിൻ പെരേര

എന്താല്ലേ? ഇഷ്ടമല്ലാത്ത ആൾക്കാരുടെ പടങ്ങൾ ഉള്ള പാവകൾ ആണല്ലോ നമ്മളൊക്കെ വാങ്ങുന്നത്. കാറിന്റെ ഡാഷ്ബോർഡിൽ ഉള്ള ഗണപതിയോടും യേശുവിനോടും ഒന്നും നമുക്ക് പ്രത്യേകിച്ച് താല്പര്യം ഒന്നും തോന്നാറില്ലല്ലോ. വേൾഡ് ട്രേഡ് സെന്ററിൽ ചുമ്മാ രണ്ട് വിമാനങ്ങൾ ഇടിപ്പിച്ച് 3000 നിരപരാധികളെ കൊന്ന പാവത്താന്റെ പടമുള്ള പാവ. അജ്മൽ കസബിന്റെ പാവ ഉണ്ടോ ആവോ!

Latest news
POPPULAR NEWS