മാധ്യമ പ്രവർത്തകയ്ക്ക് അശ്ലീല ദൃശ്യം കാണിച്ച് ഓടി രക്ഷപെട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : ബസ് കാത്ത് നിൽക്കുകയായിരുന്ന മാധ്യമ പ്രവർത്തകയ്ക്ക് അശ്ലീല ദൃശ്യം കാണിച്ച് ഓടി രക്ഷപെട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം സ്വദേശി പുത്തൻ വീട്ടിൽ അച്ചു കൃഷ്ണ (21) ആണ് അറസ്റ്റിലായത്. മാധ്യമ പ്രവർത്തക നൽകിയ പരാതിയിലാണ് നടപടി.

ജനുവരി 26 ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആറ്റിങ്ങലിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ബസ് കത്ത് നിൽക്കുകയായിരുന്ന മാധ്യമ പ്രവർത്തകയുടെ അടുത്തെത്തിയ യുവാവ് കയ്യിലിരുന്ന മൊബൈലിൽ അശ്ലീല ദൃശ്യം പ്ലെ ചെയ്ത് മാധ്യമ പ്രവർത്തകയ്ക്ക് നേരെ കാണിക്കുകയായിരുന്നു. തുടർന്ന് ഓടി രക്ഷപെട്ട യുവാവിനെ പിടികൂടാനായി മാധ്യമ പ്രവർത്തകയും പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല.

  മകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരും യുവാവിനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആറ്റിങ്ങൽ മാമം ഭാഗത്ത് നിന്നാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ എസ്എച്ഒ മിഥുൻ,എസ്‌ഐമാരായ രാഹുൽ,ബിനിമോൾ തുടങ്ങിയവരുടെ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Latest news
POPPULAR NEWS