കണ്ണൂർ : ദന്തൽ കോളേജ് വിദ്യാർത്ഥി മാനസയെ സുഹൃത്ത് രാഖിൽ വെടിവെച്ച് കൊലപ്പെടുത്തുകയും പിന്നീട് സ്വയം വെടിവെച്ച് മരിക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാനസയുമായുള്ള സൗഹൃദ ബന്ധം തകർന്നെങ്കിലും തനിക്ക് മാനസീകമായി പ്രശ്നങ്ങൾ ഇല്ലെന്ന് രഖിൽ കുടുംബത്തെ അറിയിച്ചിരുന്നു. കൂടാതെ മറ്റൊരു വിവാഹം ആലോചിക്കാൻ മാതാപിതാക്കളോട് രഖിൽ പറയുകയും ചെയ്തിരുന്നു.
രഖിലന്റെ മാതാവ് ദിവസങ്ങളായി മകന്റെ വിവാഹകാര്യങ്ങൾ ആലോചിച്ച് വല്ല്യ വിഷമത്തിലായിരുന്നതായും. മകനുവേണ്ടി ഓൺലൈൻ മാട്രിമോണി സൈറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തതായും രഖിലിന്റെ മാതാവ് പറഞ്ഞതായി അയൽവാസികൾ പറയുന്നു. അതേസമയം രാഖിൽ ജോലി തേടി വിദേശത്തേക്ക് പോകാനുള്ള ശ്രമം നടത്തിയതായാണ് വിവരം. വിസയും ടിക്കറ്റും ലഭിച്ചെങ്കിലും കോവിഡ് പ്രതിസന്ധി കാരണം വിദേശത്തേക് പോകാൻ സാധിച്ചില്ല.
മകൻ നെല്ലിമറ്റത്ത് പോയ കാര്യം വീട്ടുകാർ അറിഞ്ഞിരുന്നില്ല. കൊച്ചിയിൽ ഇന്റീരിയർ ഡിസൈനിംഗുമായി ബന്ധപ്പെട്ടുള്ള വർക്ക് ഉണ്ടെന്ന് പറഞ്ഞാണ് കണ്ണൂരിലെ വീട്ടിൽ നിന്നും രഖിൽ പുറപ്പെട്ടതെന്നും വീട്ടുകാർ പറയുന്നു. രഖിലും മാനസയും തമ്മിൽ ബന്ധമുണ്ടായത് അറിയില്ലെന്നും നേരത്തെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ കാര്യവും അറിയില്ലെന്നും രാഖിലിന്റെ അമ്മാവൻ പറഞ്ഞു. രാഖിൽ മാനസയെ ശല്ല്യം ചെയ്യുന്നു എന്ന് ആരോപിച്ച് മാനസയുടെ പിതാവ് പോലീസിൽ പരാതി നൽകുകയും തുടർന്ന് രാഖിലിനെ പോലീസ് വിളിച്ച് വരുത്തി ഇനി ശല്ല്യം ചെയ്യില്ല എന്ന ഉറപ്പിൽ വിട്ടയക്കുകയും ചെയ്തിരുന്നു.
മാനസയുടെയും അഖിലിന്റെയും മൃദദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. വെടിവെപ്പ് നടന്ന സ്ഥലത്ത് ബാലിസ്റ്റിക് വിദഗ്ദർ ഇന്ന് പരിശോധന നടത്തും. രാഖിലിന് തോക്ക് ലഭിച്ചത് എവിടെ നിന്നാണെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. കോതമംഗലം പോലീസ് ഇത് സംബന്ധിച്ച അന്വേഷണങ്ങൾക്കായി കണ്ണൂരിലേക്ക് തിരിച്ചു.