മാനസികമായി തകർന്നിരിക്കുമ്പോൾ അവരെ വേദനിപ്പിച്ചു ആനന്ദം കണ്ടെത്തുന്നവരുണ്ട്: അനുഭവം പങ്കുവെച്ചു കനിക

സിനിമാനടിയായ കനിക തന്റെ വ്യക്തി ജീവിതത്തിൽ അനുഭവിച്ച വിഷമങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ജീവിതത്തിൽ ഒരുപാട് വേദനകൾ സമ്മാനിച്ച നാളുകൾ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി കൊണ്ട് കനിക. അഞ്ചു മാസം ഗർഭിണി ആയിരുന്നപ്പോൾ അബോർഷനാവുകയുണ്ടായി. തന്റെ കുഞ്ഞിനെ നഷ്ടമായതിന്റെ വേദനയിൽ നിന്നും കരകയറാൻ കുറെ സമയമെടുത്തു.

മാനസികവും ശാരീരികവുമായി ഒരുപാട് വേദനകൾ സഹിച്ചാണ് താൻ കടന്നു പോയതെന്നും ഈ സമയത്ത് ഭർത്താവുമായി വേർപിരിയുകയാണെന്നുള്ള തരത്തിൽ വാർത്തകൾ ചിലർ പ്രചരിപ്പിച്ചുവെന്നും നടി പറയുന്നു. തുടർന്ന് മാനസികമായി ഒരുപാട് വിഷമത്തിൽ ഇരുന്നപ്പോൾ ഈ കാര്യങ്ങളൊക്കെ നുണയല്ലേ നമുക്ക് കൃത്യം ആയിട്ടുള്ള കാര്യങ്ങൾ അറിയാമല്ലോ എന്നും പറഞ്ഞ് ഭർത്താവ് തന്നെ ആശ്വസിപ്പിച്ചുവെന്നും നടി വ്യക്തമാക്കി. എന്നാൽ അടുത്ത തവണവും കുട്ടിയെ ജീവനോടെ കിട്ടാൻ സാധ്യത കുറവാണെന്നുള്ള ഡോക്ടർമാരുടെ മറുപടി തന്നെയും കുടുംബത്തെയും വീണ്ടും ഒരുപാട് വിഷമിപ്പിച്ചെന്നും കനിക പറഞ്ഞു.

മറ്റുള്ളവരുടെ വിഷമങ്ങൾ കണ്ട് അതിൽ ആനന്ദം കണ്ടെത്തുന്ന ഒരു വിഭാഗം ആളുകൾ ഉണ്ടെന്നും കനിക കൂട്ടിച്ചേർത്തു. വിവാഹം വേർപിരിയാൻ പോവുകയാണെന്നുള്ള തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിപ്പിച്ചപ്പോൾ ഒരുപാട് പേർ ഫോൺ വിളിക്കുകയും തുടര്‍ന്ന് സങ്കടവും ദേഷ്യവും ഉണ്ടായെന്നും എന്നാൽ ഇതൊക്കെ പിന്നീട് വിട്ടുകളഞ്ഞെന്നും നടി പറഞ്ഞു.