മാനസിക രോഗ വിദഗ്ദ്ധനെ കാണുന്നതിൽ എന്താണ് തെറ്റ്? ഞാനും കാണാറുണ്ട് തുറന്ന് പറഞ്ഞ് രജീഷ വിജയൻ

മലയാള സിനിമയിൽ കുറഞ്ഞകാലം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് രജീഷ വിജയൻ. സിനിമയിൽ എത്തുന്നതിന് മുൻപേ അവതരണ രംഗത്ത് സജീവമായിരുന്ന രജീഷ അനുരാഗ കരിക്കിന് വെള്ളം എന്ന സിനിമയിൽ ആസിഫ് അലിയുടെ നായികയായിയാണ് സിനിമ ലോകത്ത് എത്തുന്നത്. മികച്ച അഭിനയത്തിന് ഒരുപാട് പ്രശംസകൾ ലഭിച്ച താരത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചു.

പിന്നീട് താരം ജൂൺ എന്ന സിനിമയിൽ അഭിനയിച്ച +2 കാരിയുടെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു. തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും പിന്നീട് സിനിമയിൽ എത്തിയപ്പോൾ അത് അവസാനിപ്പിച്ചുവെന്നും താരം വെളിപ്പെടുത്തിയിരുന്നു. ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണവർത്തയോട് വന്നതിന് പിന്നാലെ കുഞ്ചാക്കോ ബോബൻ, രജീഷ വിജയൻ തുടങ്ങിവർ മാനസിക വിദഗ്ദ്ധനെ കാണുന്നതിൽ ലജ്ജിക്കേണ്ട കാര്യമില്ലെന്ന് അഭിപ്രായപ്പെട്ടിരിന്നു.

താനും മാനസിക വിദഗ്ദ്ധനെ കണ്ടിട്ടുണ്ടെന്നും അതിൽ ലജ്ജിക്കേണ്ട കാര്യമില്ല ശരീരത്തിന്റെ ഒരു ഭാഗമാണ് മനസ്സെന്നും മറ്റ് അവയവങ്ങൾ ചികിത്സക്കുന്നത് പോലെ ചില സമയങ്ങളിൽ മനസ്സിനും ചികിത്സ ആവിശ്യമുണ്ട് അതിൽ തെറ്റൊന്നുമില്ലന്നും രജീഷ വിജയൻ പറഞ്ഞു.