കണ്ണൂർ : വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ആദ്യത്തെ താലിബാൻ നേതാവാണെന്ന് വിശേഷിപ്പിച്ച് ബിജെപി ദേശീയ വൈസ്പ്രസിഡന്റ് എപി അബ്ദുള്ളകുട്ടി. വാരിയംകുന്നനെ മഹത്വവൽക്കരിക്കുന്ന സിപിഎം നിലപാട് ചരിത്രപരമായ വിഡ്ഡിത്തമാണെന്നും എപി അബ്ദുള്ളകുട്ടി പറഞ്ഞു.
വാരിയംകുന്നത്ത് കുഞഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ നടന്ന മാപ്പിള ലഹള സ്വാതന്ത്ര്യ സമരം അല്ലെന്നും ഹിന്ദു കൂട്ടക്കൊലയായിരുന്നെന്നും അബ്ദുള്ളകുട്ടി പറഞ്ഞു. യുവമോർച്ച സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.