KERALA NEWSമാപ്പ്..! മാപ്പ്..! മാപ്പ്..! സന്ദീപ് വാര്യരോട് അപമര്യാദയായി പെരുമാറിയ മാതൃഭൂമി വേണു മാപ്പുപറഞ്ഞു

മാപ്പ്..! മാപ്പ്..! മാപ്പ്..! സന്ദീപ് വാര്യരോട് അപമര്യാദയായി പെരുമാറിയ മാതൃഭൂമി വേണു മാപ്പുപറഞ്ഞു

chanakya news

ചാനൽ ചർച്ചയിൽ യുവമോർച്ച നേതാവ് സന്ദീപ് വാര്യരോട് അപമര്യാദയായി പെരുമാറിയ മാതൃഭൂമി ചാനൽ അവതാരകൻ വേണു ബാലകൃഷ്ണൻ മാപ്പ് പറഞ്ഞു. പറഞ്ഞതിൽ നിന്നും ഒരു വാക്ക് പോലും പിൻവലിക്കില്ല.. ഒരു വാക്ക് പോലും പിൻവലിക്കില്ല.. ധാർഷ്ട്യത്തോടെ പറഞ്ഞ വേണു ഒടുവിൽ മാപ്പ് ചോദിച്ചു.

- Advertisement -

ചർച്ചയ്ക്ക് എത്തിയ സന്ദീപ് വാര്യർ തനിക്ക് ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സമയം തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ സൗകര്യമുണ്ടെങ്കിൽ ഇരുന്നാൽ മതിയെന്നായിരുന്നു വേണുവിന്റെ മറുപടി. തുടർന്ന് വിളിച്ചു വരുത്തിയ ആളുകളോട് മാന്യമായി പെരുമാറണമെന്നും വാക്കുകൾ പിൻവലിക്കണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഒരു വാക്ക് പോലും പിൻവലിക്കില്ലെന്നായിരുന്നു വേണുവിന്റെ മറുപടി. തുടന്ന് ചർച്ചയിൽ നിന്നും ഇറങ്ങി പോയ സന്ദീപ് വാര്യർ ലൂസിഫർ സിനിമയിലെ നിന്റെ തന്തയല്ല എന്റെ തന്ത എന്ന സീനിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്യുകയും ചെയ്തു. നിമിഷങ്ങൾകൊണ്ട് ആയിരങ്ങളാണ് അഭിനന്ദനങ്ങളും പിന്തുണയും അറിയിച്ചു എത്തിയത്. ഒടുവിൽ സംഗതി കൈവിട്ട് പോയന്ന് മനസിലാക്കിയ വേണു അടുത്ത ദിവസം ചാനൽ ചർച്ചയിൽ മാപ്പ് പറയുകയായിരുന്നു.

- Advertisement -

“ഇന്നലത്തെ സൂപ്പർപ്രൈം ചർച്ചയിൽ ബിജെപിയുടെ പ്രതിനിധിയായി പങ്കെടുക്കാൻ എത്തിയത് സന്ദീപ് വാര്യരാണ്. അദ്ദേഹത്തോട് അപമര്യാദയായി പെരുമാറിയെന്നുള്ള ഒരു പരാതിയുണ്ട്. അതിഥികളോട് അപമര്യാതയായി പെരുമാറുന്നത് ശരിയല്ല. അതിൽ നിർവ്യാജം ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. മേലിൽ ഇത്തരം വീഴ്ചകൾ പറ്റാതിരിക്കാൻ ഞാൻ ശ്രദ്ധിക്കുകയും ചെയ്യും” എന്ന് പറഞ്ഞുകൊണ്ടായിരുന്നു വേണു മാപ്പ് പറഞ്ഞത്.

- Advertisement -

Share

വിളിച്ചു വരുത്തിയ അതിഥിയെ അപമാനിച്ചു ഇറക്കി വിട്ട ജനാതിപത്യം തൊട്ടു തീണ്ടാത്ത മാതൃഭൂമി വേണു മാപ്പുമായി എത്തീട്ടുണ്ട്… സ്വീകരിക്കണൊ വേണ്ടയോ എന്നുള്ളത് നമ്മളാണ് തീരുമാനിക്കേണ്ടത്…

സുദര്ശനം (sudharshanam) यांनी वर पोस्ट केले बुधवार, २९ जानेवारी, २०२०