മാമാങ്കത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന പ്രിയതാരം പ്രാചി എട്ടുവർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതയാകുന്നു

മ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് സിനിമയായ മാമാങ്കത്തിലൂടെ നായികയായി മലയാള സിനിമയിലേക്ക് കടന്നെത്തിയ പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു. വിവാഹം സംബന്ധിച്ചുള്ള കാര്യം താരം തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. ഡൽഹി സ്വദേശിയായ രോഹിത് സരോഹയാണ് വരൻ. ഇരുവരും എട്ടു വർഷക്കാലമായി പ്രണയത്തിലായിരുന്നു.

ഓഗസ്റ്റ് 7 ന് ഡൽഹിയിൽ വെച്ചാണ് വിവാഹം നടത്തുന്നത്. കോവിഡ് പ്രതിസന്ധി മൂലം എല്ലാവിധ മുൻകരുതലുകളും എടുത്തുകൊണ്ട് ചുരുങ്ങിയ രീതിയിലാണ് വിവാഹം നടത്തുന്നത്. രാവിലെ വിവാഹനിശ്ചയവും വൈകിട്ടായിരിക്കും വിവാഹം നടത്തുക. ഏറ്റവും അടുത്ത 50 പേരെയാണ് ചടങ്ങിൽ പങ്കെടുക്കുന്നതിനായി ക്ഷണിച്ചിട്ടുള്ളത്. വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളവരോട് മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൂടാതെ വേദിയിൽ സാനിറ്റൈസറും മാസ്കും ഉണ്ടാകുമെന്നും പ്രാച്ചി അറിയിച്ചു.

  എന്താണെന്ന് അറിയാൻ വാതിലിന്റെ തുളയിലൂടെ നോക്കി, ശക്തിയായി എന്തോ സംഭവിച്ചു ചോര ഒഴുകി ; മറക്കാനാവാത്ത അനുഭവം തുറന്ന് പറഞ്ഞ് മഞ്ജുവാര്യർ

വിവാഹത്തിന് എത്തുന്ന ഓരോ ആളുകളുടേയും ആരോഗ്യം തനിക്ക് വലുതാണെന്നും അതുകൊണ്ട് തന്നെ സാമൂഹിക അകലം പാലിച്ചുകൊണ്ട് ആളുകൾക്ക് വിവാഹത്തിൽ പങ്കെടുക്കുന്നതിനായി വലിയ വേദിയാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നും താരം പറയുന്നു. കൂട്ടമായി അതിഥികൾ എത്താതിരിക്കുന്നതിനുവേണ്ടി 30മിനിറ്റ് ഇടവേളകളിൽ എത്താനാണ് അറിയിച്ചിരിക്കുന്നതെന്നും താരം പറയുന്നു. ഓഗസ്റ്റ് മൂന്ന് മുതൽ വിവാഹത്തിന്റെ ആഘോഷങ്ങൾ തുടങ്ങുമെന്നും താരം അറിയിച്ചു.

Latest news
POPPULAR NEWS