വൈത്തിരി : മാരക മയക്ക് മരുന്നുമായി സിനിമ സീരിയൽ താരം അറസ്റ്റിൽ. എറണാകുളം കടമനക്കുടി സ്വദേശി ഡെൻസൺ (44) ആണ് അറസ്റ്റിലായത്. വൈത്തിരിയിൽ പ്രവർത്തിക്കുന്ന ഹോം സ്റ്റേയിൽ നടത്തിയ റെയ്ഡിനിടെയാണ് ഡെൻസൺ പിടിയിലായത്. മാരക മയക്ക് മരുന്നായ എൽഎസ്ഡി സ്റ്റാമ്പുകളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐ രാംകുമാറും സംഘവും നടത്തിയ പരിശോധനയിലാണ് ഡെൻസൺ പിടിയിലായത്. ഓർമശക്തിയെ ബാധിക്കുന്ന അതിമാരക മയക്കുമരുന്നാണ് എൽഎസ്ഡി സ്റ്റാമ്പുകൾ.