മാലാ പാർവതിയുടെ മകൻ കാണിച്ചത് ലൈംഗിക ദാരിദ്ര്യം: വിമർശനവുമായി ശ്രീജിത്ത്‌ പെരുമന

നടി മാലാ പാർവതിയുടെ മകനെതിരെ സീമ വിനീത് ഉയർത്തിയ ആരോപണങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി അഡ്വ. ശ്രീജിത്ത് പെരുമന ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു ട്രാൻസ് വുമണിന് നേരിടേണ്ടിവന്ന സൈബർ ലൈം-ഗികാതിക്രമത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. കേരളം ഇന്നനുഭവിക്കുന്ന ലൈം-ഗിക ദാരിദ്ര്യത്തിന്റെയും ലൈം-ഗിക അരാചകത്വത്തിന്റെയും നേർ സാക്ഷ്യമാണ് പ്രസ്തുത സംഭവം. ലൈം-ഗികത ഊണിലും ഉറക്കത്തിലും മലയാളിയെ വേട്ടയാടുകയാണ്‌. എന്നാൽ പ്രതിസ്ഥാനത്തുള്ള യുവാവിന്റെ അമ്മക്കെതിരെ നടക്കുന്ന സദാചാര ആ-ക്രമണം അപലപനീയവും, അ-ശ്ലീലവുമാണ്. പ്രായപൂർത്തിയായ വ്യക്തികളുടെ സ്വേച്ഛയാലുള്ള പ്രവൃത്തികൾക്ക് ധാർമികമോ, നിയമപരമോ ആയ രക്ഷിതാക്കൾക്കോ, ബന്ധുക്കൾക്കോ ഉത്തരവാദിത്വമില്ല.
എന്നാൽ ഏറ്റവും ഉന്നതമായ ധാർമികത ഉയർത്തിപ്പിടിച്ച് ആ അമ്മ നടത്തിയ ക്ഷമാപണവും, നിയമനടപടി സ്വീകരിക്കണമെന്ന നിർദേശവും അഭിനന്ദനീയ മാതൃകയാണ്.