Monday, January 13, 2025
-Advertisements-
NATIONAL NEWSമാലിദ്വീപ് പൗരന്മാരെ രക്ഷിച്ചതിന് ഇന്ത്യക്ക് നന്ദി അറിയിച്ച് മാലിദ്വീപ് പ്രസിഡന്റ് ഇബ്‌റാഹീം മുഹമ്മദ്

മാലിദ്വീപ് പൗരന്മാരെ രക്ഷിച്ചതിന് ഇന്ത്യക്ക് നന്ദി അറിയിച്ച് മാലിദ്വീപ് പ്രസിഡന്റ് ഇബ്‌റാഹീം മുഹമ്മദ്

chanakya news

കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ വുഹാനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിച്ചിരുന്നു ഇന്ത്യൻ പൗരന്മാർക്കൊപ്പം ഏഴ് മാലിദ്വീപ് സ്വദേശികളേയും കേന്ദ്രസർക്കാർ ഇന്ത്യയിൽ എത്തിച്ചു. ഇതിന് പിന്നാലെയാണ് നന്ദി അറിയിച്ച് കൊണ്ട് മാലിദ്വീപ് പ്രസിഡന്റ് ഇബ്‌റാഹീം മുഹമ്മദ് രംഗത്തെത്തി ട്വറ്ററിൽ കൂടിയാണ് അദ്ദേഹം കേന്ദ്രസർക്കാരിനെ നന്ദി അറിയിച്ചത്.

വുഹാനിൽ അകപ്പെട്ട ഏഴ് മാലദ്വീപ് സ്വദേശികളെ രക്ഷിച്ച് നാട്ടിലെത്തിച്ചതിന് കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ജയശങ്കറിനും എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഉത്തമ ഉദാഹരണം കൂടിയാണ് ഇതെന്നും മാലിദ്വീപ് പ്രസിഡന്റ ട്വീറ്റ് ചെയ്തു.