Advertisements

മാളുകളും ഭക്ഷണശാലകളും 24 മണിക്കൂറും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയാൽ യുവാക്കൾ വഴി തെറ്റുകയും ബലാത്സംഗ കേസുകൾ കൂടുകയും ചെയ്യുമെന്ന് ശിവസേനയ്‌ക്കെതിരെ ബിജെപി

മുംബൈ: മുംബൈ നഗരത്തിലെ സിനിമ തിയേറ്ററുകൾക്കും, മാളുകൾക്കും ഭക്ഷണശാലകൾക്കും 24 മണിക്കൂറും തുറന്നു പ്രവർത്തിക്കാൻ മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയാൽ സംസ്ഥാനത്ത് യുവാക്കൾ വഴിതെറ്റുകയും പീഡനകേസുകളും ബലാൽസംഘങ്ങളും കൂടുകയും ആയിരക്കണക്കിന് നിർഭയ പോലെയുള്ള കേസുകൾ ഉണ്ടാകുമെന്നും ചൂണ്ടികാട്ടികൊണ്ട് ശിവസേനയ്‌ക്കെതിരെ ബിജെപി. ബിജെപി നേതാവായ രാജ് പുരോഹിതാണ് ഇക്കാര്യം പറഞ്ഞത്.

Advertisements

ഇക്കഴിഞ്ഞ അഞ്ചു വർഷത്തോളമായിട്ട് മുംബൈ നഗരത്തിൽ രാത്രികളിൽ നടക്കുന്ന സംഭവങ്ങളെ താൻ എതിർക്കുക ആണെന്നും ഇത് നമ്മുടെ ഭാരതത്തിന്റെ സംസ്കാരത്തിനും പൈതൃകത്തിനും ചേർന്ന രീതിയല്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു. സർക്കാർ ഇത്തരം രീതികളെ പ്രോഹത്സാഹിപ്പിക്കാനാണ് ഉദ്ദേശമെങ്കിൽ ബലാൽസംഘങ്ങളും അക്രമങ്ങളും വർധിക്കുമെന്നും യുവാക്കൾ വഴി തെറ്റുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യത്തിന്റെ ഉപയോഗം വർധിച്ചു വരുമ്പോൾ ഇത്തരം സംഭവങ്ങൾക്ക് അത് വളംവെച്ചു നൽകുമെന്നും അത്തരം സംഭവങ്ങളെ കുറിച്ച് ഉദ്ധവ് താക്കറെ ആലോചിക്കേണ്ടിയിരിക്കുന്നു വെന്നും രാജ് പുരോഹിത് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോട് സംസർക്കിക്കവെ ആണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

Advertisements

- Advertisement -
Latest news
POPPULAR NEWS