മാവേലിക്കര നഗരസഭയിലെ ബിജെപിയുടെ വനിത കൗൺസിലർമാരെ ആക്രമിച്ചു

ആലപ്പുഴ: മാവേലിക്കര നഗരസഭാ കൗൺസിലിൽ പുറമ്പോക്ക് ഭൂമി സ്വകാര്യവ്യക്തിക്ക് 1992 ൽ താന്‍ നഗരാസഭാ സുപ്രണ്ട് ആയിരിക്കുമ്പോഴാണ് പതിച്ചു കൊടുത്തതെന്ന് കോൺഗ്രസ് കൗൺസിലർ ആയ രമേശിന്റെ പരാമർശത്തെ തുടർന്ന് ഉണ്ടായ വാക്കു തർക്കത്തിനിടെ ബിജെപി പാർലമെന്ററി പാർട്ടി ലീഡർ എസ്. രാജേഷ്, കൗൺസിലർമാരായ സുജാത ദേവി, ശ്രീരഞ്ജിനിയമ്മ എന്നിവരെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ കോശി തുണ്ടു പറമ്പിൽ, രമേശ് എന്നിവർ ആക്രമിക്കുകയായിരുന്നു.

ടി എ കനാലിന്റെ വശങ്ങളിലുള്ള സർക്കാർ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തിയതിനുശേഷം മാത്രമേ സ്വകാര്യവ്യക്തിക്ക് മതിൽ കെട്ടാൻ അനുവദിച്ചു കൊടുക്കാവൂ എന്ന് ബിജെപി താലൂക്ക് ഓഫീസിലും നഗരസഭയിലും പരാതി കൊടുത്തിരുന്നു. അളന്നു തിട്ടപ്പെടുത്തിയതിനുശേഷം അനുമതി നൽകിയാൽ മതി എന്നുളള ബി.ജെ.പി കൗൺസിലർമാർ അഭിപ്രായ പറഞ്ഞതിനാണ് ബിജെപി നഗരസഭാ കൗൺസിലർ എസ് രാജേഷ് ,സുജാത ദേവി എന്നിവരെ അക്രമിച്ചതെന്നു പറയുന്നു.

  കൊറോണ ഭീതി: എൻ.എസ്.എസ് കരയോഗങ്ങളും പൊതുപരുപാടിയുമെല്ലാം ഒഴിവാക്കാൻ നിർദേശവുമായി സുകുമാരൻ നായർ

Latest news
POPPULAR NEWS