മാസം തികയാതെ ജനിച്ചവരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്ശിക്കുന്നതെന്ന് തമിഴ് ചലച്ചിത്രതാരം ഭാഗ്യരാജ്

ചെന്നൈ : മാസം തികയാതെ ജനിച്ചവരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്ശിക്കുന്നതെന്ന് തമിഴ് ചലച്ചിത്രതാരം ഭാഗ്യരാജ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണ നേട്ടങ്ങളെ കുറിച്ച് പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായും ചെവിയും വളർച്ചയെത്താതെ മൂന്നാം മാസത്തിൽ ജനിച്ചവരാണ് നരേന്ദ്രമോദിയെ വിമർശിക്കുന്നത്. അതേസമയം താൻ ഭിന്നശേഷിക്കാരെയല്ല ഉദ്ദേശിച്ചതെന്നും അങ്ങനെ ആർക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കിൽ ക്ഷമ ചോദിക്കുകയായാണെന്നും ഭാഗ്യരാജ് ചടങ്ങിന് ശേഷം പറഞ്ഞു.

  ഞങ്ങൾ വന്ന കാര്യം നടപ്പിലാക്കി ; തിരിച്ച് പോകാനൊരുങ്ങി കർഷകർ

നരേന്ദ്രമോദിയെ പോലെ കരുത്തനും ഊർജസ്വലനുമായ പ്രധാനമന്ത്രിയെയാണ് രാജ്യത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ വിദേശ യാത്രകളെ വിമർശിക്കുന്നവർക്ക് അദ്ദേഹം ഉന്മേഷവാനായി പ്രവർത്തിക്കുന്നത് എങ്ങനെ ആണോ എന്നറിയുമോ എന്നും അദ്ദേഹം ചോദിച്ചു. നന്നായി പ്രവർത്തിച്ചാലും വലിയ വിമർശനങ്ങളാണ് അദ്ദേഹം നേരിടുന്നതെന്നും ഭാഗ്യരാജ് പറഞ്ഞു. കഴിഞ്ഞ ദിവസം സംഗീത സംവിധായകൻ ഇളയരാജയും നരേന്ദ്രമോദിയെ പ്രകീർത്തിച്ച് രംഗത്ത് വന്നിരുന്നു.

Latest news
POPPULAR NEWS