മാസ്കിന് അമിത വില ഈടാക്കി ; ക്രിസ്ത്യന്‍ മിഷന്‍ ഹോസ്പിറ്റലിന് 15000 രൂപ പിഴ ചുമത്തി

പത്തനംതിട്ട: കോവിഡ് ബാധയെ തുടർന്ന് സംസ്ഥാനത്ത് മാസ്കുകൾക്ക് ആവശ്യക്കാർ കൂട്ടുകയാണ്. എന്നാൽ ചിലർ കൊള്ള ലാഭം ഉണ്ടാക്കാൻ മാസ്കുകൾ വില കൂട്ടി വിൽക്കുകയാണ് ഇതാ തടയാൻ സർക്കാർ മാസ്കുകൾക്ക് കൃത്യമായ വില നൽകിയിരുന്നു. എന്നാൽ ഇപ്പോഴും ചില മെഡിക്കൽ സ്റ്റോറുകളിലും ആശുപത്രികളിലും അമിത വില ഈടാക്കുകയാണ്. മാസ്‌കിന് അമിത വില ഈടാക്കിയ പന്തളം ക്രിസ്ത്യന്‍ മിഷന്‍ ഹോസ്പിറ്റലിന് ജില്ലാ കലക്ടര്‍ നിയോഗിച്ച സ്‌ക്വാഡ് 15000 രൂപ പിഴ ചുമത്തി. മാസ്‌ക്കുകള്‍ക്ക് അമിതല വില ഈടാക്കുന്നതായി കലക്ടര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

നിലവിൽ മാസ്കുകൾക്ക് ഇട്ടാക്കാവുന്നത് 16 രൂപയാണ് എന്നാൽ ക്രിസ്ത്യൻ മിഷൻ ഹോസ്പിറ്റൽ 20 രൂപയാണ് മാസ്കിന് ഈടാക്കിയത്. ക്രിസ്ത്യന്‍ മിഷന്‍ ഹോസ്പിറ്റലിന് പരമാവധി വില്‍പ്പന വിലയ്ക്ക് മുകളില്‍ മാസ്‌കുകള്‍ നല്‍കിയ പന്തളത്തുളള ശ്വാസ് ഇന്‍ഡ്യ എന്ന സ്ഥാപനത്തിന് 5000 രൂപയും പിഴ ചുമത്തി. നാട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രിസ്ത്യൻ മിഷൻ ഹോസ്പിറ്റലിനെതിരെ പിഴ ചുമത്തിയത്.