കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സർക്കാരും ആരോഗ്യ വകുപ്പും കനത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്തു ഏർപ്പെടുത്തിയിട്ടുള്ളത്. ഇപ്പോൾ വയനാട്ടിൽ പുതിയ തീരുമാനം ഭരണകൂടം കൊണ്ടുവന്നിരിക്കുകയാണ്. മാസ്ക് ദരിക്കാത്തവർക്ക് 5000 രൂപ പിഴയീടാക്കാനാണ് വയനാട് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. കൂടാതെ കടകളിൽ സാനിറ്റൈസർ ഇല്ലെങ്കിൽ കടയുടമയ്ക്ക് 1000 രൂപ പിഴയീടാക്കാനും നിർദേശമുണ്ട്. ജനങ്ങൾ അശ്രദ്ധ കാണിക്കുന്നത് മൂലം രോഗവ്യാപനം കൂടുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരത്തിലൊരു നടപടി കൈക്കൊള്ളാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലും ഇക്കാര്യം വ്യെക്തമാക്കിയിരുന്നു. പൊതു സഥലങ്ങളിൽ ഇറങ്ങുന്നവർ മാസ്ക് ധരിച്ചില്ലെങ്കിൽ പോലീസ് കർശന നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന്റെ ഭാഗമായാണ് വയനാട്ടിൽ മാസ്ക് ഇല്ലാതെ പൊതു സ്ഥലങ്ങളിൽ ഇറങ്ങുന്നവർക്ക് പിഴയീടാക്കാനുള്ള തീരുമാനമായാത്.